കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യേക സഭ സമ്മേളനം; ഗവർണറുമായി കൂടിക്കാഴ്ച.. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രിമാർ

Google Oneindia Malayalam News

തിരുവനന്തപുരം; പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതിതേടി മന്ത്രിമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. നിയമമന്ത്രി എകെ ബാലനും കൃഷിവകുപ്പ് മന്ത്രി വിഎസ് സുനിൽകുമാറുമാണ് ഗവർണറെ കണ്ടത്. രാജ്ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഗവർണറുടെ ഭാഗത്ത് നിന്ന് പോസിറ്റീവായ സമീപനമാണ് ഉണ്ടായതെന്നും അന്തിമ തുരുമാനം എടുക്കേണ്ടത് ഗവർണറാണെന്നും മന്ത്രിമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉച്ചയ്ക്ക് 12.30 ഓടെയാണ് മന്ത്രിമാരായ ബാലനും വിഎസ് സുനിൽ കുമാറും രാജ്ഭവനിലെത്തിയത്.തുടർന്ന് 35 മിനിറ്റോളം ഇരുവരും ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 31ന് സഭ സമ്മേളനം വിളിച്ച് ചേർക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ഗവർണർ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. അതേസമയം ചർച്ച പോസറ്റീവ് ആയിരുന്നുവെന്നും അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രിമാർ വ്യക്തമാക്കി.

 akbalan-160

പോസറ്റീവായ സമീപനമായിരുന്നു ഗവർണർ സ്വീകരിച്ചത്. സഭ ചേരുന്നത് സംബന്ധിച്ച് ഗവർണറ്‍ പറഞ്ഞകാര്യങ്ങൾ കൂടി പരിശോധിക്കും. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും. തുടർന്ന് ഗവർണറെ വിശദാംശങ്ങൾ അറിയിക്കും. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്ന നടപടികൾ ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാില്ലെന്നും മന്ത്രി ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരളം പിടിക്കും; ഉയർത്തെഴുന്നേൽപ്പിന് കോൺഗ്രസ്.. 7 ഡിസിസി അധ്യക്ഷൻമാർ തെറിക്കും.. അടിമുടി മാറ്റംകേരളം പിടിക്കും; ഉയർത്തെഴുന്നേൽപ്പിന് കോൺഗ്രസ്.. 7 ഡിസിസി അധ്യക്ഷൻമാർ തെറിക്കും.. അടിമുടി മാറ്റം

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പ്രത്യേക 31സഭാ സമ്മേളനം ചേരാൻ തീരുമാനമെടുത്തത്. അതേസമയം, ഗവര്‍ണര്‍ ഈ ശുപാര്‍ശയിന്‍മേല്‍ എടുക്കുന്ന തീരുമാനം അതീവ നിര്‍ണായകമാകും. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല.

വിവാദ കാർഷിക നിയമ ഭേദഗതി തള്ളിക്കളയാൻ ഡിസംബർ 23 നായിരുന്നു ആദ്യം സർക്കാർ നിയമസഭ സമ്മേളനം ചേരാൻ ഗവർണറോട് അനുമതി തേടിയിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഗവർണർ സർക്കാരിനോട് വിശദീകരണം തേടുകയും ആവശ്യം തള്ളുകയായുമായിരുന്നു. ജനവരി എട്ടിന് ബജറ്റ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കാം എന്നാണ് ഗവർണറുടെ നിലപാട്. ജനവരി എട്ടിലെ ബജറ്റ് സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയിട്ടുണ്ട്.

രക്തസമ്മർദ്ദത്തിൽ ഗുരുതരമായ ഏറ്റക്കുറച്ചില്‍; രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരക്തസമ്മർദ്ദത്തിൽ ഗുരുതരമായ ഏറ്റക്കുറച്ചില്‍; രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

'ഔഫ് സുന്നി പ്രവർത്തകൻ.. മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാർട്ടി നേതാവിന്റേതെന്ന് അറിയില്ല''ഔഫ് സുന്നി പ്രവർത്തകൻ.. മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാർട്ടി നേതാവിന്റേതെന്ന് അറിയില്ല'

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ ഇടപെടണം; മൈക്ക് പോംപിയോക്ക് കത്തയച്ച് യുഎസ് ജനപ്രതിനിധികള്‍ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ ഇടപെടണം; മൈക്ക് പോംപിയോക്ക് കത്തയച്ച് യുഎസ് ജനപ്രതിനിധികള്‍

Recommended Video

cmsvideo
കേരളത്തിന് മാതൃകയായി മണികണ്ഠൻ | Oneindia Malayalam

English summary
special assembly session; Ministers met governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X