കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാലക്കുടിയിലേക്ക് ബെമല്‍ ടട്രാ ട്രക്കുകള്‍: വാഹനം ഒരാള്‍പ്പൊക്കമുള്ള വെള്ളത്തിലും സഞ്ചരിക്കും!

Google Oneindia Malayalam News

പാലക്കാട്: കേരളത്തിലെ രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ പ്രത്യേക വാഹനങ്ങള്‍. ഏത് പ്രതികൂല സാഹചര്യങ്ങളിലും സഞ്ചരിക്കാന്‍ സാധിക്കുന്ന ബെമല്‍ - ടട്രാ ട്രക്കുകളാണ് സജ്ജമായിട്ടുള്ളത്. പാലക്കാടുനിന്ന് ഇത്തരം രണ്ട് ട്രക്കുകളില്‍ ഒന്ന് ചാലക്കുടിയിലേക്കും മറ്റൊന്ന് പാലക്കാട്ടേക്കും അയച്ചിട്ടുണ്ട്. എംബി രാജേഷ് എംപിയാണ് ഇക്കാര്യം എത്തിയിട്ടുള്ളത്. മണ്ണിടിച്ചില്‍ മൂലം ഒറ്റപ്പെട്ടുപോയ പാലക്കാടേക്കുള്ള അവശ്യവസ്തുുക്കള്‍ എത്തിച്ച ശേഷം തൃശൂര്‍ ജില്ലയിലെ ചാലക്കുടി, എറണാകുളം ജില്ലയിലെ ആലുവ എന്നീ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ടട്രാ ട്രക്കുകള്‍ പാലക്കാടുള്ള ബിഇഎംഎല്‍ എന്ന പൊതുമേഖലാ സ്ഥാപനമാണ്.

ഒരാള്‍പ്പൊക്കമുള്ള വെള്ളത്തില്‍ വരെ സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമാണിത്. ഇതോടെ ആലുവയിലും ചാലക്കുടിയിലും വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ എളുപ്പത്തില്‍ രക്ഷപ്പെടുത്താന്‍ സാധിക്കും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും ടട്രാ ട്രക്കുകള്‍ക്ക് കഴിയും. അതേ സമയം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഇറങ്ങിത്തുടങ്ങിയത് പ്രതീക്ഷ നല്‍കുന്നതാണ്.

dk0lt0iucae1pxz-

ഇതിന് പുറമേ കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജോധ്പൂരില്‍ നിന്നുള്ള വ്യോമസേനാ സംഘങ്ങള്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ആലപ്പുഴയും ചാലക്കുടിയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോട്ടുകളും വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.

English summary
special bhemal tetra trucks to chalakkudy for rescue operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X