കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് മദ്യ ദുരന്തത്തിന് സാധ്യതയെന്ന്

  • By Meera Balan
Google Oneindia Malayalam News

കോട്ടയം: കോട്ടയത്ത് മദ്യ ദുരന്തത്തിന് സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ബാറുകള്‍ പൂട്ടിയതോടെ കള്ളുഷാപ്പുകളില്‍ തിരക്കേറിയതാണ് കാരണം. ആവശ്യക്കാര്‍ക്ക് കള്ള് നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ വീര്യം കൂട്ടാന്‍ സ്പിരിറ്റ് ചേര്‍ത്ത് വില്‍പ്പന നടത്തുകയാണെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗളം പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പാലക്കാട് നിന്നും അനുമതി ഇല്ലാതെ കള്ള് കൊണ്ടു വരുന്നതായും വിറ്റഴിയ്ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചങ്ങനാശ്ശേരി റേഞ്ചിലാണ് തിരക്ക് ഏറ്റവും കൂടുതല്‍.

Kottayam

ചങ്ങനാശ്ശേരിയില്‍ 55 ഷാപ്പുകളില്‍ 20 ഇടത്തും വില്‍ക്കുന്നത് വ്യാജ കള്ളാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചങ്ങനാശ്ശേരി ഭാഗത്ത് അഞ്ചോളം ബാറുകള്‍ അടഞ്ഞു കിടക്കുകയാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ബിവറേജുകളില്‍ നിന്നും മദ്യം വാങ്ങി ഷാപ്പിലിരുന്ന് മദ്യപിയ്ക്കാന്‍ ഉടമകള്‍ അനുവദിയ്ക്കാറുണ്ടത്രേ. മിക്ക ഷാപ്പുകളും സമയക്രമം പാലിയ്ക്കാതെയാണ് പ്രവര്‍ത്തിയ്ക്കുന്നത്.

English summary
Special Branch Reports chance for Hooch tragedy at Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X