കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌നയുടെ ദുരൂഹതകൾ, ശിവശങ്കറുമായുള്ള അടുപ്പം... എല്ലാം സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ടിൽ; പക്ഷേ...

Google Oneindia Malayalam News

തിരുനന്തപുരം: സ്വപ്‌ന സുരേഷിനെ കുറിച്ച് രണ്ട് മാസം മുമ്പ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിശദമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്ന് വാര്‍ത്തകള്‍. എന്നാല്‍ മുഖ്യമന്ത്രിയില്‍ എത്തുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ ഓഫീസ് ഈ റിപ്പോര്‍ട്ട് ചിലര്‍ ഇടപെട്ട് മുക്കിയെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

സ്വര്‍ണക്കടത്ത്: 'ഹോട്ട് സ്‌പോട്ട്' കൊടുവള്ളി; തീവ്രവാദം, സിനിമ, രാഷ്ട്രീയം... നിര്‍ണായക വിവരങ്ങൾസ്വര്‍ണക്കടത്ത്: 'ഹോട്ട് സ്‌പോട്ട്' കൊടുവള്ളി; തീവ്രവാദം, സിനിമ, രാഷ്ട്രീയം... നിര്‍ണായക വിവരങ്ങൾ

ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായേക്കും എന്നാണ് സൂചനകള്‍.

ശിവശങ്കറിന് കുരുക്ക് മുറുകുന്നു; കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും... ശിവശങ്കറിന് കുരുക്ക് മുറുകുന്നു; കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും...

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ പററി അറിയില്ലായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്. എന്തൊക്കെ ആയിരുന്നു മുക്കിയ ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്....?

രഹസ്യാന്വേഷണ വിവരം

രഹസ്യാന്വേഷണ വിവരം

സ്വപ്‌ന സുരേഷിനെ കുറിച്ച് സര്‍ക്കാരിന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിരുന്നില്ലേ എന്ന ചോദ്യം പ്രതിപക്ഷം ഏറെ നാളായി ഉന്നയിക്കുന്നുണ്ട്. അത്തരം റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിരുന്നില്ല എന്നായിരുന്നു സിപിഎം നേതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

എന്നാല്‍ രണ്ട് മാസം മുമ്പ് തന്നെ സ്വപ്‌ന സുരേഷിനെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിരുന്നു എന്നാണ് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വപ്നയെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നുണ്ടായിരുന്നത്രെ. മുഖ്യമന്ത്രിയുടെ ഓഫീലേക്ക് തന്നെയാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തൊക്കെ വിവരങ്ങള്‍

എന്തൊക്കെ വിവരങ്ങള്‍

സ്വപ്‌ന സുരേഷിന്റെ ഇടപെടലുകളിലെ ദുരൂഹതയും അവര്‍ ആരാണ് എന്നതും എല്ലാം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നതായാണ് പറയുന്നത്. ഐടി സെക്രട്ടറിയുമായുള്ള അടുപ്പത്തിന്റെ കാര്യവും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്രെ. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നില്‍ എത്താതെ ആരോ ഇടപെട്ടു എന്നാണ് ആക്ഷേപം.

Recommended Video

cmsvideo
How Swapna Suresh And Sandeep Nair Escaped From Kerala; Here All Details | Oneindia Malayalam
റിപ്പോര്‍ട്ട് മുക്കി... ആര്?

റിപ്പോര്‍ട്ട് മുക്കി... ആര്?

സര്‍ക്കാരിനെ നേരിട്ട് ബാധിക്കാവുന്ന ഒരു വിഷയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് എങ്ങനെ മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ എത്തിയില്ല എന്നതാണ് ഏറ്റവും നിര്‍ണായകം. എം ശവശങ്കര്‍ അല്ലാതെ മറ്റൊരാള്‍ കൂടി റിപ്പോര്‍ട്ട് മുക്കുന്നതിന് പിന്നില്‍ ഉണ്ടെന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്തായാലും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായേക്കുമെന്ന് തന്നെയാണ് സൂചന.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി

സ്വപ്‌ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിഷയവും ഇത് തന്നെ ആയിരുന്നു. സ്വപ്‌നയുടെ വിവരങ്ങള്‍ രണ്ട് മാസം മുമ്പേ ലഭ്യമായിരുന്നെങ്കില്‍ സര്‍ക്കാരിന് കൃത്യമായ പ്രതിരോധം സൃഷ്ടിക്കാനും സാധിച്ചേനെ. എന്നാല്‍ അതിനും തടയിട്ടത് മുഖ്യമന്ത്രിയുടെ സ്വന്തം ഓഫീസിലെ ചിലരാണ്.

അന്വേഷണം തുടങ്ങിയത്

അന്വേഷണം തുടങ്ങിയത്

എയര്‍ ഇന്ത്യ സാറ്റ്‌സിലെ വിവാദ സമയത്താണ് സ്വപ്നയെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരശേഖരണം തുടങ്ങിയത് എന്നാണ് സൂചന. ഈ വിഷയത്തില്‍ സ്വപ്‌നയ്‌ക്കെതിരെ വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആ സംഭവത്തില്‍ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ഗുരുതര ക്രിമിനല്‍ നടപടികളായിരുന്നു സ്വപ്‌നയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

കോണ്‍സുലേറ്റില്‍

കോണ്‍സുലേറ്റില്‍

എയര്‍ ഇന്ത്യ സാറ്റ്‌സിലെ വിവാദങ്ങള്‍ക്ക് ശേഷം ആണ് സ്വപ്‌ന യുഎഇ കോണ്‍സുലേറ്റില്‍ ജോലി നേടുന്നത്. അതില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് റോളുകളൊന്നും ഇല്ലെന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ സ്വപ്‌ന ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് കൃത്യമായി കണ്ടെത്തിയിരുന്നത്രെ.

ഫ്‌ലാറ്റിലെ സംഭവം ഉള്‍പ്പെടെ

ഫ്‌ലാറ്റിലെ സംഭവം ഉള്‍പ്പെടെ

സ്വപ്‌നയുടെ മുന്‍കാല കേസുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്‌ന മുമ്പ് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരന് നേര്‍ക്കുണ്ടായ മര്‍ദ്ദനം അടക്കം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നും പറയപ്പെടുന്നു.

English summary
Special Brach report on Swapna Suresh filed two months back, didn't reach Chief Minister's table?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X