സ്ത്രീ പീഡന കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ പരിഗണനയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; സ്ത്രീ പീഡന കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടുത്തിടെയായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമം മൂലം സ്ത്രീധനം നിരോധിക്കപ്പെട്ട നാട്ടിൽ ഈ സാമൂഹിക വിപത്തിന്റെ പേരിൽ പെൺകുട്ടികൾ ജീവിതം ഹോമിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. ഇത് പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ ബന്ധപ്പെടാനുള്ള നമ്പര്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്ത്രീധനപീഡനക്കേസുകള്‍ നീണ്ടു പോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. സെഷന്‍ കോടതിയും അതിന് താഴെയുളള കോടതിയും സ്‌പെഷ്യല്‍ കോടതിയായി അനുവദിക്കാനാകുമോ എന്ന കാര്യം പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications