കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിനാലൂര്‍ വ്യവസായപാര്‍ക്കില്‍ വനിതകള്‍ക്കായി പ്രത്യേക വസ്ത്രനിര്‍മ്മാണ യൂണിറ്റ് ഉടന്‍: മന്ത്രി എസി.മൊയ്തീന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കിനാലൂര്‍ വ്യവസായപാര്‍ക്കില്‍ വനിതകള്‍ക്കായി പ്രത്യേക വസ്ത്രനിര്‍മ്മാണ യൂണിറ്റ് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍.

ഗുരുവായൂരില്‍ ആന ഇടഞ്ഞു; രണ്ടെണ്ണം പരിഭ്രമിച്ച് ഓടി, കുത്തേറ്റ പാപ്പാന്‍ മരിച്ചുഗുരുവായൂരില്‍ ആന ഇടഞ്ഞു; രണ്ടെണ്ണം പരിഭ്രമിച്ച് ഓടി, കുത്തേറ്റ പാപ്പാന്‍ മരിച്ചു

കിനാലൂരില്‍ കെഎസ്‌ഐഡിസിയുടെ വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ നിര്‍മ്മിച്ച മാതൃകാ വ്യവസായ കെട്ടിട സമുച്ചയത്തിന്റെയും വ്യവസായ പാര്‍ക്കിന്റെ രണ്ടാംപാദ വികസനപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kinalur

വ്യവസായ പിന്നാക്ക അവസ്ഥയിലുളള ജില്ലകളിലെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍. പ്രസ്തുത സ്‌കീമിന് കീഴില്‍ 1998ല്‍ ആരംഭിച്ചതാണ് കിനാലൂര്‍ വ്യവസായ വളര്‍ച്ചാകേന്ദ്രം. 70 ഏക്കറോളം സ്ഥലം 64 വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടി നല്‍കുകയും 50ഓളം വ്യവസായങ്ങള്‍ ഇവിടെ ആരംഭിക്കുകയും ചെയ്തു. ഇതില്‍ 26 കമ്പനികള്‍ ഉല്‍പ്പാദനം നടത്തിക്കൊണ്ടിരിക്കുന്നു. ഈ കമ്പനികളില്‍ 1250 തൊഴിലാളികള്‍ ജോലി എടുത്തുകൊണ്ടിരിക്കുന്നു.


നിലവിലുണ്ടായിരുന്ന രണ്ട് മാതൃകാ വ്യവസായ കെട്ടിട സമുച്ചയം മുഴുവനായും ആവശ്യക്കാര്‍ക്ക് നല്‍കിക്കഴിഞ്ഞു. പുതുതായി 60,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഒരു മാതൃകാ വ്യവസായ സമുച്ചയം 14 കോടി രൂപ ചെലവില്‍ സജജമാക്കിയിട്ടുണ്ട്. ഈ കെട്ടിടം ചുരുങ്ങിയ കാലംകൊണ്ടുതന്നെ മുഴുവനായും അലോട്ട് ചെയ്യപ്പെട്ടുവെന്നത് കിനാലൂരിന്റെ വ്യവസായ പുരോഗമനത്തെ എടുത്തു കാട്ടുന്നതാണ് വ്യവസായ വകുപ്പ് ചൂണ്ടിക്കാട്ടി.


രണ്ടേക്കര്‍ സ്ഥലത്ത് 13 കോടി രൂപ ചെലവില്‍ സ്ഥാപിച്ച 110 കെവി വൈദ്യുതി സബ് സ്റ്റേഷന്‍ കഴിഞ്ഞയാഴ്ച്ച പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായി. 30 കോടി മുതല്‍ മുടക്കില്‍ ഈ പാര്‍ക്കിന്റെ രണ്ടാം പാദ വികസനം തുടങ്ങുകയാണ്. വ്യവസായ പാര്‍ക്കിന്റെ രണ്ടാം പാദത്തില്‍ 75 ഏക്കര്‍ സ്ഥലത്ത് കോമ്പൗണ്ട് വാള്‍, ഡ്രൈനേജ്, ജലവിതരണം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങളോടെയുള്ള വികസനമാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപടിയായി അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. സമയബന്ധിതമായി 30 മാസം കൊണ്ടം ഇത് പ്രാവര്‍ത്തികമാക്കാനുളള ചുമതല കെഎസ്‌ഐഡിസി ഏറ്റെടുത്തുകഴിഞ്ഞു.


പുരുഷന്‍ കടലുണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ ഡോ. എം. ബീന ഐഎഎസ് സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ വി., പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാക്ഷി വി.എം., കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം അഹമ്മദ് കോയ മാസ്റ്റര്‍, പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ പി.കെ., ഷൈനി പി.കെ., ഇ.പി. അബ്ദുള്‍ ലത്തീഫ് മാസ്റ്റര്‍, കെ.കെ. കൃഷ്ണകുമാര്‍, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സൈമ സക്കറിയ, പി.പി. മുസമ്മില്‍, ഇസ്മയില്‍ കുറുമ്പൊയില്‍, ടി.എം. ശശി, കോട്ടയില്‍ മുഹമ്മദ്, കൊളോറ ശ്രീധരന്‍ നായര്‍, അബ്ദുല്‍ സലാം, ഷാനവാസ് മാസ്റ്റര്‍, രാജേഷ് കായണ്ണ, കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ കെ.ജി. അജിത് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
Special Dressing Unit for Women in the Kinaloor Industrial Park-Minister AC Moideen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X