• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉപരി പഠനത്തിന് വിദേശത്ത് പോകുന്നവര്‍ക്കായി പ്രത്യേക ഗൈഡന്‍സ് സെന്റര്‍ വേണം

  • By desk

തിരുവനന്തപുരം: വിദേശത്ത് ഉപരിപഠനത്തിന് പോകുന്നവര്‍ ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് നോര്‍ക്കയുടെ കീഴില്‍ സംവിധാനം വേണമെന്ന് ലോക കേരള സഭയുടെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ - പ്രവാസത്തിന് മുമ്പും പ്രവാസത്തിലും എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

പല മികച്ച വിദ്യാര്‍ഥികള്‍ക്കും ഫീസ് നല്‍കാതെ സ്‌കോളര്‍ഷിപ്പും പാര്‍ട് ടൈം ജോലിയും സഹിതം ഉന്നത പഠനത്തിന് വിദേശസര്‍വകലാശാലകളില്‍ അവസരമുണ്ടെങ്കിലും ഇത് പലര്‍ക്കുമറിയില്ല. വിദേശരാജ്യങ്ങളില്‍ ലഭ്യമായ മികച്ച പഠനാവസരങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കാന്‍ ഗൈഡന്‍സ് സെന്റര്‍ സംവിധാനം സഹായകമാവും.

യൂറോപ്യന്‍-അമേരിക്കന്‍ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വിദ്യാര്‍ഥികളെ കോളേജുകളിലെത്തിച്ച് കമ്മീഷന്‍ വാങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡയിലും മറ്റുമുള്ള പല ഏജന്‍സികളും പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം വിദൂര പ്രദേശങ്ങളില്‍ ദുസ്സഹമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ട സാഹചര്യമാണ് വിദ്യാര്‍ഥികള്‍ നേരിടേണ്ടിവരുന്നത്. ഇത് പരിഹരിക്കാന്‍ ഔദ്യോഗിക തലത്തില്‍ സംവിധാനം വേണം. വിദേശ യൂനിവേഴ്സിറ്റികള്‍ കേരളത്തിലെ സര്‍വകലാശാലകളിലേക്ക് വെരിഫിക്കേഷന് അയക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ കാലതാമസമില്ലാതെ മറുപടി നല്‍കണം.

കേരളത്തില്‍ നിന്നുള്ള മികച്ച ഉദ്യോഗാര്‍ഥികളില്‍ പലരും തൊഴില്‍ മേഖലകളില്‍ നിന്ന് പിന്തള്ളപ്പെടുന്നതിന് കാരണം ഇംഗ്ലീഷിലുള്ള ആശയ വിനിമയത്തിലെ പരിമിതിയാണ്. ഇത് പരിഹരിക്കുന്നതിനും വിദേശ തൊഴില്‍ മേഖലയ്ക്കനുയോജ്യമായ നൈപുണ്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിനും സ്‌കൂള്‍ തലത്തില്‍ പദ്ധതികള്‍ വേണം. വിദേശ രാജ്യങ്ങളില്‍ പി.എസ്.സി, കെ.എ.എസ് പോലുള്ള മല്‍സര പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാവുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പഞ്ചാബ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലെ ഉപരിപഠനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിസാ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്നും ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു.

ചര്‍ച്ചയില്‍ എം.എല്‍.എമാരായ വി അബ്ദുറഹിമാന്‍, പാറക്കല്‍ അബ്ദുല്ല, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡോ. വി വേണു തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

English summary
Special guidence center needed for students going abroad to pursue thier higher studies, said the speakers in the discussions held as part of Loka Kerala Sabha,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X