സിനിമാ പ്രവര്‍ത്തകര്‍ക്കായി പ്രത്യേകത ആശുപത്രി കേരളത്തിലും
തിരുവനന്തപുരം: സിനിമാ പ്രവര്‍ത്തകര്‍ക്കായി കേരളത്തില്‍ ആശുപത്രി വരുന്നു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലാണ് ആശുപത്രി സ്ഥാപിക്കുക. തിരുവനന്തപുരത്താണ് സിനിമാ പ്രവര്‍ത്തകര്‍ക്കായി ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നത്. ഈ ആശുപത്രി വെല്‍ഫെയര്‍ ഓഫീസായും റഫറല്‍ യൂണിറ്റായും പ്രവര്‍ത്തിക്കും.
സിനിമാ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ചികിത്സ, മരുന്ന് എന്നിവ ഇവിടെ ലഭ്യമാകും. നിലവില്‍ മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിനിമാപ്രവര്‍ത്തകര്‍ക്കായി ആശുപത്രികളുള്ളത്.

സിനിമാ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്, ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഈ ആശുപത്രിയില്‍ ചുമതലപ്പെടുത്തും. വി.മുരളീധരനും, ഗോപന് ചെന്നിത്തലും, കേന്ദ്രതൊഴില്‍ മന്ത്രി നരേന്ദ്രസിങ് തോമറിനും കേന്ദ്ര ആരോഗ്യമന്ത്രിക്കും നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് തിരുവനന്തപുരത്ത് ആശുപത്രി നിര്‍മ്മിക്കാന്‍ അനുവദിച്ചത്.
നിലവില്‍ കേരളത്തിലെ സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമപദ്ധതികളും ഇതിനാവശ്യമായ ഫണ്ടും കൈകാര്യംചെയ്യുന്നത് കേന്ദ്ര ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനാണ്. ഇവിടെ തന്നെയാമ് ബീഡിഖനന തൊഴിലാളികളുടെ ക്ഷേമനിധി കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് ഇത് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications