കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂവാറ്റുപുഴ നഗരസഭയില്‍ വഴിയോര കച്ചവടക്കാര്‍ക്ക് ഐഡി കാര്‍ഡ്

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 150-ഓളം വഴിയോര കച്ചവടക്കാര്‍ക്ക് ഐഡി കാര്‍ഡ് വിതരണം ചെയ്തു. മൂവാറ്റുപുഴ ടൗണിനെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് ഐ.ഡി.കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

ശുചിത്വത്തിനും, കാല്‍നടയാത്രക്കാര്‍ക്ക് തടസമാകാത്ത രീതിയിലായിരിക്കണം കടകള്‍ സ്ഥാപിക്കേണ്ടത്. ഇവര്‍ക്ക് നഗരസഭ ലൈസന്‍സും നല്‍കും. ഐ.ഡി.കാര്‍ഡ് വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിച്ചു.

idcard

മൂവാറ്റുപുഴ നഗരസഭയില്‍ വഴിയോര കച്ചവടക്കാര്‍ക്കുള്ള ഐ.ഡി.കാര്‍ഡ് വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിക്കുന്നു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എം.സീതി, ഉമാമത്ത് സലീം, രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ മേരി ജോര്‍ജ് തോട്ടം, പിഎസ്.വിജയകുമാര്‍, ജെയ്‌സണ്‍ തോട്ടത്തില്‍, പി.വൈ.നൂറുദ്ദീന്‍, സുമിഷ നൗഷാദ്,സി.എം.ഷുക്കൂര്‍, പി.പി.നിഷ, കെ.ബി.ബിനീഷ്‌കുമാര്‍, കെ.ജെ.സേവ്യര്‍, സെലിന്‍ ജോര്‍ജ്, സിന്ധു ഷൈജു, ഷാലിന ബഷീര്‍, ജിനു ആന്റണി, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ നജ്‌ല ഷാജി എന്നിവര്‍ സംമ്പന്ധിച്ചു....

English summary
special id card given for street vendors in muvatupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X