കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മാസത്തിനുള്ളില്‍ മയക്കുമരുന്ന് കേസില്‍ പ്രത്യേക അന്വേഷണ സംഘം; മലപ്പുറത്ത് പിടികൂടിയത് 24പേരെ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മയക്ക് മരുന്ന് കേസ്സുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മലപ്പുറം ജില്ലയില്‍നിന്നും പിടികൂടിയ പ്രതികളുടെ എണ്ണം 24 ആയി. ഇന്നലെ അഞ്ച് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ തിരൂരങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശികളായ നല്ലൂര്‍ പ്രസാദ് നിവാസിലെ പ്രജീഷ് (24), കളത്തില്‍തൊടി അഫ്‌സല്‍ (24), രാമനാട്ടുകരയിലെ സജീഷ് എന്ന സല്‍മാന്‍ (23) എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ തലപ്പാറ ചെമ്മാട് റോഡില്‍ വെച്ചാണ് പ്രതികളെ പിടിക്കുടിയത്.

കേരളത്തിൽ ശക്തമായ ചുഴലിക്കാറ്റിന് സാദ്ധ്യത! തിരുവനന്തപുരത്ത് അടിയന്തര യോഗം, ജാഗ്രതാ നിർദേശം...
ഇവര്‍ കഞ്ചാവ് കടത്താനുപയോഗിച്ച ഇന്‌ഴസുലേറ്റര്‍ ലോറിയും പിടിച്ചെടുത്തു. തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ ചെറുതും വലുതുമായ കച്ചവടക്കാരെ ഒരു മാസമായി പ്രത്യേകം നിരീക്ഷിച്ചുവരവേയാണ് മൊത്ത വിതരണക്കാരായ ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നത്. പിടിയിലായ പ്രജീഷ് 2016 ല്‍ 5 കിലോ കഞ്ചാവുമായി ഫറോക്ക് പോലീസ് പിടികൂടി 8 മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഇവര്‍ കഞ്ചാവ് കടത്തുന്നതിനായി ലോറിയില്‍ പ്രത്യേക അറകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തയിട്ടുണ്ട്.

page

ഇന്നലെ തിരൂരങ്ങാടി പോലീസിന്റെ പിടിയിലായ പ്രതികള്‍

തമിഴ്‌നാട്ടിലെ കമ്പം, തേനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇവരെ നിരീക്ഷിച്ച് വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം മൂന്ന് ദിവസം മുന്‍പ്10 കിലോ കഞ്ചാവുമായി മൂന്ന് പാലക്കാട് സ്വദേശികളെ പിടികൂടിയിരുന്നു. ഇതോടെ രണ്ട് മാസത്തിനുള്ളില്‍ മയക്ക് മരുന്ന് കേസ്സുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജില്ലയില്‍നിന്നും പിടികൂടിയ പ്രതികളുടെ എണ്ണം 24 ആയി.


പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്ലിലെ എസ്സി പിഒ ഷൈലേഷിന്റെ സഹായത്തോടെ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ ഇ സുനില്‍ കുമാര്‍, തിരൂരങ്ങാടി എസ്ഐ വിശ്വനാഥന്‍ കാരയില്‍, എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍

മനാട്ട്, ശശി കുണ്ടറക്കാട്, കെ അബ്ദുല്‍ അസീസ്, പി. സഞ്ജീവ് ഉണ്ണികൃഷ്ണന്‍ മാരാത്ത്, മുഹമ്മദ് സലീം, എഎസ്ഐ മാരായ മനോജ് കുമാര്‍, വിജയന്‍, എസ്സിപിഒ സുരേശന്‍. സിപിഒ അനില്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്..

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി താളം തെറ്റി ആയുധങ്ങള്‍ ഇപ്പോഴും ഇറക്കുമതി തന്നെ, മോദിയുടേത് പാഴ്വാക്കോമെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി താളം തെറ്റി ആയുധങ്ങള്‍ ഇപ്പോഴും ഇറക്കുമതി തന്നെ, മോദിയുടേത് പാഴ്വാക്കോ

നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികൾ! കെ സുരേന്ദ്രന് ചുട്ടമറുപടി!നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികൾ! കെ സുരേന്ദ്രന് ചുട്ടമറുപടി!

English summary
special investigation agency for drug mafia cases in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X