കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്തൂരിലെ ആത്മഹത്യ; അന്വേഷണ ചുമതല ഡിവൈഎസ്പിക്ക്, അന്വേഷണത്തിന് 5 അംഗ സംഘം!

Google Oneindia Malayalam News

കണ്ണൂർ: ആന്തൂരിലെ പ്രവാസിയുിടെ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് കൈമാറി. കണ്ണൂര്‍ നാര്‍കോട്ടിക് ഡിവൈഎസ്പി വികെ കൃഷ്ണദാസിനാണ് കേസിന്റെ അന്വേഷണചുമതല.

<strong><br> ആന്തൂര്‍ നഗരസഭാ ഭരണനേതൃത്വത്തിനു വീഴ്ച പറ്റിയെന്ന് പി ജയരാജൻ; ശ്യാമളയെ വേദിയിലിരുത്തി വിമർശനം!!</strong>
ആന്തൂര്‍ നഗരസഭാ ഭരണനേതൃത്വത്തിനു വീഴ്ച പറ്റിയെന്ന് പി ജയരാജൻ; ശ്യാമളയെ വേദിയിലിരുത്തി വിമർശനം!!

നിർമാണം പൂർത്തിയായ കെട്ടിടത്തിന് ഉടമാവകാശ രേഖ ലഭിക്കാത്തതിൽ മനം നൊന്താണ് പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയത്. ജൂലൈ നായിരുന്നു സംഭവം. ഇതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Kerala Police

അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തില്‍ സിപിഎം ഭരിക്കുന്ന നഗരസഭയുടെ അധ്യക്ഷ പികെ ശ്യാമളക്കെതിരെ സാജന്റെ ഭാര്യയും ബന്ധുക്കളും ഗുരുതര ആരോപണമുന്നയിച്ചിരുന്നു. നഗരസഭ മനപൂര്‍വ്വം ലൈസന്‍സ് നല്‍കുന്നത് വൈകിപ്പിച്ചെന്നും പികെ ശ്യാമളയാണ് ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായതെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ നഗരസഭ അധ്യക്ഷ പികെ ശ്യാമള രാജി സന്നദ്ധത അറിയിച്ചെന്നും റിപ്പോർട്ട‌ുകളുണ്ട്. കെട്ടിട ഉടമയും സിപിഎം സഹയാത്രികനുമായ സാജൻ പാറയിൽ ആത്മഹത്യ ചെയ്തത് പാർട്ടിക്കു കളങ്കമുണ്ടാക്കിയെന്നു കഴിഞ്ഞ ദിവസം ചേർന്ന തളിപ്പറമ്പ് ഏരിയ കമ്മറ്റി യോഗത്തിലും വിമർശനം ഉണ്ടായിരുന്നു. സാജന്റെ വേർപാടിൽ തനിക്കും പങ്കുണ്ടെന്ന് ഒരു നിയമസഭ സമാജികൻ എന്ന രീതിയിൽ സമ്മതിക്കുന്നുവെന്ന് ജയിംസ് മാത്യു എംഎൽഎ പറഞ്ഞു.

English summary
Special investigation officer to take charge for NRI investor suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X