കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ അക്രമം അഴിച്ചുവിട്ടവർ പെടും; അന്വേഷണത്തിന് പ്രത്യേക സംഘം, നേതൃത്വത്തിന് എസ്പിമാരും...

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സപ്രീംകോടതി വിധി വന്നതിന് പിന്നാലെ വൻ അക്രമങ്ങളായിരുന്നു നിലക്കലും പമ്പയിലും നടന്നത്. എന്നാൽ വിശ്വാസികൾ എന്ന പേരിൽ സുപ്രീംകോടതി വിധിയെ ലംഘിക്കാൻ അക്രമം അഴിച്ചുവിട്ടവരെ പൂട്ടാൻ തന്നെയാണ് സർക്കാർ തീരുമാനം. ശബരിമലയില്‍ അക്രമം നടത്തിയവരെ പിടിക്കാന്‍ പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു.

<strong>ബിജെപിക്ക് സംഭാവന നല്‍കൂ.... രാജ്യത്തെ സേവിക്കാം.... പാര്‍ട്ടിക്കായി പിരിവിറങ്ങി മോദി!!</strong>ബിജെപിക്ക് സംഭാവന നല്‍കൂ.... രാജ്യത്തെ സേവിക്കാം.... പാര്‍ട്ടിക്കായി പിരിവിറങ്ങി മോദി!!

എസ് പി മാരുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. നിലയ്ക്കലും പമ്പയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്തര്‍ക്കും നേരെ അക്രമം അ‍ഴിച്ച് വിട്ടവരെ പിടികൂടുന്നതിനായി എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം രൂപീകരിക്കാനാണ് തീരുമാനമായത്. ബുധനാഴ്ച ചേര്‍ന്ന പോലീസ് ഉന്നതതലയോഗത്തിലാണ് തീരുമാനമുണ്ടായത്. മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിൽ കനത്ത സുരക്ഷയൊരുക്കാനുള്ള മുന്നൊരുക്കളും നടക്കും.

സമയക്രമങ്ങൾ...

സമയക്രമങ്ങൾ...


ഭക്തർക്ക് സന്നിധാനത്ത് തങ്ങുന്നതിന് സമയക്രമങ്ങൾ ഏർപ്പെടുത്താനും പോലീസിൽ ആലോചനയുണ്ടെന്നാണ് റിപ്പോർട്ട്. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് തിരുപതി മാതൃകയിൽ പാസ് ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നതിന് പിന്നാലെയാണ് സുരക്ഷ അവലോകനത്തിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.

പരാമവധി 24 മണിക്കൂർ

പരാമവധി 24 മണിക്കൂർ


സന്നിധാനത്ത് തങ്ങുന്നതിന് ഇനി പരമാവധി 24 മണിക്കൂർ ആവും അയ്യപ്പൻമാർക്ക് അനുവദിക്കുക. ഇവർക്ക് പാസും നൽകും. ബാക്കി ഭക്തർക്ക് നിലയ്ക്കലിൽ ബേസ് ക്യാബിൽ കഴിയാം. സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിൽ കഴിയുന്നതിനുള്ള പരമാവധി സമയവും 24 മണിക്കൂർ ആവും. സുരക്ഷ ഒരുക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ പോലീസിന്റെ തന്നെ ഒന്നിലേറെ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാനും നീക്കങ്ങളുണ്ട്.

കേന്ദ്ര സേന

കേന്ദ്ര സേന

മെറ്റൽ ഡിക്റ്ററ്റുകൾ സ്ഥപിച്ചാവും ഭക്തരെ കടത്തിവിടുക . NDRF , അക്കമുള്ള കേന്ദ്രസേനകളുടെ കൂടുതൽ കമ്പനി ഇത്തവണ ശബരിമലയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കേരള പോലീസിന്റെ കമാൻസോ ഫോഴ്സിന്റെ ഒരു ട്രൂപ്പ് കൂടി ശബരിമലയിലെത്തും . എന്നാൽ നിർദ്ദേശങ്ങളിൽ പലതിനും അന്തിമ രൂപം ആയില്ലെന്നാണ് സർക്കാർ നൽകുന്ന് വിശദീകരണം.

അക്രമികളുടെ ചിത്രങ്ങൾ

അക്രമികളുടെ ചിത്രങ്ങൾ

അതേസമയം ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ശബരിമലയിലെ വിവിധ കേസുകളില്‍ പോലീസ് തേടുന്ന ഇവരെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാനാകും. ഇതിനായി 9497990030, 9497990033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
Special investigation team in Sabarimala case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X