കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറിനെ സംരക്ഷിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

രാജാക്കാട്: മൂന്നാറില്‍ കോണ്‍ഗ്രീറ്റ് സൗധങ്ങളല്ല വേണ്ടെതെന്നും ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലേക്ക് മൂന്നാറിനെ ഉയര്‍ത്തുമെന്നും അതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കിയില്‍ പറഞ്ഞു.മൂന്നാറിനെ സംരക്ഷിക്കുന്നതിന് പ്രത്യേക നീയമം ആവശ്യമായി വന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവരും, നീലകുറിഞ്ഞി ഉദ്യാനം ശരിയായ രീതിയില്‍ സംരക്ഷിക്കുമെന്നും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇടുക്കി രാജാക്കാട്ടില്‍ സംഘടിപ്പിച്ച സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ നടപടികള്‍ അലൗസരമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് കയ്യേറ്റക്കാര്‍ക്ക് മാത്രമാണെന്നും സര്‍ക്കാര്‍ എന്നും കുടിയേറ്റ കര്‍ഷകര്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലയില്‍ അര്‍ഹരായ ശേഷിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും രണ്ട് വര്‍ഷംകൊണ്ട് പട്ടയം നല്‍കുമെന്ന് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ പ്രഖ്യാപിച്ചിരുന്നു. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും, എല്ലാവര്‍ക്കും പട്ടയം ഉടനെ നല്‍കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മപ്പെടുത്തി.

inauguralfunction1-

വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാട്ടില്‍ തീറ്റയും വെള്ളവും ഇല്ലാത്തതിനാലാണ് മൃഗങ്ങള്‍ കാടിറങ്ങുന്നത്. ഇതു തടയാന്‍ കാട്ടില്‍ വെള്ളവും തീറ്റയും എത്തിയ്ക്കാന്‍ ആലോചിക്കുന്നതായും ജനങ്ങള്‍ക്കൊപ്പം നിന്ന് സമഗ്രമായ വികസനം നടപ്പിലാക്കുന്നതിനും ശ്രമങ്ങള്‍ തുടരുമെന്നും, പിന്നിട്ട രണ്ട് വര്‍ഷങ്ങളും എല്‍ഡിഎഫിന് മികച്ച ഭരണം കാഴ്ചവെക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.ചടങ്ങലില്‍ വൈദ്യുതവകുപ്പ് മന്ത്രി എം എം മണി അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി എം പി അഡ്വ. ജോയിസ് ജോര്‍ജ്ജ്, എല്‍ ഡി എഫ് കണ്‍വീനര്‍ കെ കെ ശിവരാമന്‍, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അടക്കമുള്ള എല്‍ഡിഎഫ് നേതാക്കന്മാരും പരിപാടിയില്‍ പങ്കെടുത്തു.

English summary
Special law be execute for the protection of Munnar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X