കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ഭരണകാര്യത്തില്‍ നിയമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍, നിലപാടറിയിച്ചത് സുപ്രീം കോടതിയില്‍

Google Oneindia Malayalam News

ദില്ലി: ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്. ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെ കൃത്യമായ ചടങ്ങളുമായി നിയമനിര്‍മാണം നടത്തുമെന്നാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ബിജെപി നേതൃത്വം സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞിരുന്നു.

1

അതേസമയം ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്.കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ അത്തരം നിയമവഴികളിലൂടെ നീങ്ങില്ലെന്നാണ് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കിയത്. ഇതിനിടെ ശബരിമലയില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിലവിലെ സ്ഥിതി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ശബരിമലയുടെ ഭരണപരമായ കാര്യങ്ങളില്‍ ചട്ടക്കൂടുണ്ടാക്കാന്‍ നിയമം കൊണ്ടുവരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലാണ് ശബരിമല ക്ഷേത്രമുള്ളത്. ദേവസ്വംബോര്‍ഡ് ചട്ടങ്ങളിലാണ് ശബരിമല ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളെ കുറിച്ചുള്ള മാര്‍ഗരേഖയുള്ളത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് മാറ്റുമെന്ന സൂചനയുണ്ടായിരുന്നു.

വിശ്വാസികള്‍ക്കൊപ്പം കൂടിയാണ് പാര്‍ട്ടി നില്‍ക്കുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാടെന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റുണ്ടായിട്ടില്ലെന്നും, ആദ്യം മുതലേ വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണോ? ശശി തരൂര്‍ പറയുന്നത് ഇങ്ങനെ, മാറ്റങ്ങള്‍ വേണം!!സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണോ? ശശി തരൂര്‍ പറയുന്നത് ഇങ്ങനെ, മാറ്റങ്ങള്‍ വേണം!!

English summary
special law for sabarimala kerala govt in sc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X