• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാവോയിസ്റ്റുകളെ നേരിടാൻ പ്രത്യേക കർമ്മ സമിതി; മാവോയിസ്റ്റ് ബാധിത ജില്ലകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം!

വയനാട്: സംസ്ഥാനത്ത് മാവോയിസ്റ്റ് ബാധിത മേഖലകളിലെ ഉദ്യോഗസ്ഥരോടൊപ്പം ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പേലീസ് മേധാവി ലോക്നാഥ് ബെഹ്റയും വയനാട്ടിൽ യോഗം ചേരും. ശനിയാഴ്ച 11 മണിക്കാണ് യോഗം ചേരുന്നത്. മാവോയിസ്റ്റ് ബാധിത ജില്ലകളായി കേന്ദ്രം പ്രഖ്യാപിച്ച മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലെ കലക്ടർമാർ, വിവധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

കല്‍പറ്റ കളക്ട്രേറ്റിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുന്നത്. ജില്ലയിലെ ആദിവാസികളുടെയടക്കം സഹായത്തോടെ മാവോയിസ്റ്റുകളെ നേരിടാന്‍ പ്രത്യേക കർമ്മ പദ്ധതി യോഗത്തില്‍ തയ്യാറാക്കുമെന്നാണ് റിപ്പോർട്ട്. വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരുന്നത്. ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് പ്രാദേശിക പിന്തുണയും കിട്ടുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്.

വൈത്തിരി താലൂക്കിൽ ശക്തം

വൈത്തിരി താലൂക്കിൽ ശക്തം

വൈത്തിരി താലൂക്കിലെ മേപ്പാടി മേഖലയിലെ അട്ടമല ചൂരല്‍മല മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലാണ് മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നത്. ഈ പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികള്‍ക്കിടയിലും ആദിവാസി കോളനികളിലും പകല്‍പോലും മാവോവാദികള്‍ കയറിയിറങ്ങുന്നുണ്ട്. അട്ടമലയില്‍ കഴിഞ്ഞ ബുധനാഴ്ച റിസോർട്ടിന് നേരെ ആക്രമണം നടത്തിയത് നാടുകാണിദളത്തിലെ വിക്രംഗൗഡയും സോമനും ഉൾപ്പെട്ട സംഘമാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

നാടുകാണി ദളത്തിന്റെ ആക്രമണം

നാടുകാണി ദളത്തിന്റെ ആക്രമണം

ആക്രമണം നടന്നതിന്റെ തലേദിവസം അട്ടമലയിലെ ഏറാട്ടുകുണ്ട് ആദിവാസി കോളനിയിലെത്തി ഭക്ഷണം കഴിച്ചാണ് മാവോയിസ്റ്റ് സംഘം റിസോർട്ടിന് സമീപത്തേക്ക് പോയത്. നാടുകാണി ദളത്തിലെ സോമന്‍, വിക്രം ഗൗഡ, സന്തോഷ് , ജിഷ എന്നിവരാണ് കോളനിയിലെത്തി മണിക്കൂറുകള്‍ ചിലവിട്ടത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അട്ടമല റിസോർട്ട് ആക്രമണകേസില്‍ ഇതുവരെ ഔദ്യോഗികമായി ആരെയും പ്രതിചേർത്തിട്ടുമില്ല.

മാവോയിസ്റ്റുകളുടം പരസ്യ പ്രകടനം

മാവോയിസ്റ്റുകളുടം പരസ്യ പ്രകടനം

ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കല്‍പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അതേസമയം കൊട്ടിയൂരിൽ മാവോയിസ്റ്റുകൾ പ്രകടനം നടത്തിയിരുന്നു. മാവോയിസ്റ്റുകൾ പരസ്യ പ്രകടനം നടത്തിയത് വളരെ ഗൗരവത്തോടെയാണ് പോലീസ് നോക്കി കാണുന്നത്. ആദിവാസി മേഖലയിലെ ജനങ്ങളുടെപിന്തുണ ഇവർക്ക് കിട്ടുന്നുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്.

വികസന പദ്ധതികൾ ചർച്ച ചെയ്യും

വികസന പദ്ധതികൾ ചർച്ച ചെയ്യും

ജില്ലയിലെ ആദിവാസി സാന്നിധ്യമുള്ള കോളനികളിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്യും. ആദിവാസികൾ അടക്കമുള്ള സാധാരണ ജനങ്ങളുടെ ഇടയിൽ മാവോയിസ്റ്റുകൾ സ്വാധീനം ഉറപ്പിക്കുന്നത് തടയാനുള്ള നടപടികളും മാവോയിസ്റ്റുകൾക്കുള്ള കീഴടങ്ങൽ പാക്കേജ് നടപ്പാക്കുന്നതും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. സർക്കാർ പ്രഖ്യാപിച്ച ആദിവാസി വികസന പദ്ധതികളുടെ നിർവഹണ പുരോഗതി യോഗം വിലയിരുത്തും.

വീണ്ടും സജീവം

വീണ്ടും സജീവം

ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റ്‌ സിപി ജലീൽ കൊല്ലപ്പെട്ടതിനു ശേഷം ഇവരുടെ പ്രവർത്തനങ്ങൾ ഇടക്കാലത്ത്‌ നിർജീവമായിരുന്നു. ഇപ്പോൾ വീണ്ടും സജീവമായതിന്റെ പശ്ചാത്തലത്തിലാണ്‌ യോഗം. മാവോയിസ്റ്റ് വിരുദ്ധ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായി നേരത്തേ മലപ്പുറത്തും കണ്ണൂരിലും ഉന്നതതല യോഗം ചേർന്നിരുന്നു. മാവോയിസ്റ്റുകളുടെ കബനി, നാടുകാണി ദളങ്ങളുടെ പ്രവർത്തനം വയനാട്ടിൽ വർധിക്കുന്നതായാണ്‌ പോലീസ്‌ റിപ്പോർട്ട്.

English summary
Special meeting to evaluate activities in Maoist affected districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X