വായുസേനയുടെ പ്രത്യേക മിഷൻ തന്നെ നടപ്പാക്കണം; ഒഴിപ്പിക്കൽ വേഗത്തിലാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്
കൊച്ചി; യുക്രൈനിൽ നിന്നും ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാനുള്ള നടപടികളിൽ ഇനിയും അമാന്തിക്കരുതെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ഉക്രെയിനിലെ ഖാർക്കിവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ നവീൻ ശേഖരപ്പ കൊല്ലപ്പെട്ട അതിദാരുണമായ സംഭവം ആ കുടുംബത്തിനും രാജ്യത്തിനും തീർത്താൽ തീരാത്ത നഷ്ടമാണ്.സ്വകാര്യ വിമാന സർവീസുകൾ മാത്രമല്ല ഇന്ത്യൻ വായുസേനയുടെ പ്രത്യേക മിഷൻ തന്നെ വരുന്ന 24 മണിക്കൂറിനുള്ളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരായ ഓരോ പൗരനെയും ഇന്ത്യയിൽ എത്തിക്കുവാൻ ആയി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനായി ഇതുവരെ ഇന്ത്യ നേടിയ എല്ലാ നയതന്ത്ര ശക്തിയും ഉപയോഗിച്ചു കൊണ്ട് സമ്മർദ്ദം ചെലുത്തി ഈ മിഷൻ വിജയകരമാക്കണം.റഷ്യയുടെ ഭാഗം ചേരുന്നതിന് തുല്യമായിട്ടുള്ള നിക്ഷ്പക്ഷ സമീപനം ഇന്ത്യൻ വംശജരുടെ ജീവഹാനിയിൽ ആകും കലാശിക്കുന്നതെന്ന് പ്രധാനമന്ത്രി ഓർക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കർണ്ണാടക സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം അതീവ ദാരുണമാണെന്നും ഇനിയും ഒരു നിമിഷംപോലും ഒരു ഇന്ത്യൻ വിദ്യാർഥിയോ ഇന്ത്യൻ പൗരനോ ഉക്രെയിനിൽ തുടരാത്ത രീതിയിൽ രക്ഷാപ്രവർത്തനം ശക്തമായി നടത്തണമെന്നും വരുന്ന 24 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാരായ ഓരോരുത്തരെയും നാട്ടിലെത്തിക്കാനുള്ള ധാർമിക ഉത്തരവാദിത്വം കേന്ദ്രസർക്കാരിന് ഉണ്ട്.
ഉക്രെയിനിലെ ഖാർക്കിവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ നവീൻ ശേഖരപ്പ കൊല്ലപ്പെട്ട അതിദാരുണമായ സംഭവം ആ കുടുംബത്തിനും രാജ്യത്തിനും തീർത്താൽ തീരാത്ത നഷ്ടമാണ്. സ്വകാര്യ വിമാന സർവീസുകൾ മാത്രമല്ല ഇന്ത്യൻ വായുസേനയുടെ പ്രത്യേക മിഷൻ തന്നെ വരുന്ന 24 മണിക്കൂറിനുള്ളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരായ ഓരോ പൗരനെയും ഇന്ത്യയിൽ എത്തിക്കുവാൻ ആയി ഉപയോഗിക്കണ മെന്നും അതിനായി ഇതുവരെ ഇന്ത്യ നേടിയ എല്ലാ നയതന്ത്ര ശക്തിയും ഉപയോഗിച്ചു കൊണ്ട് സമ്മർദ്ദം ചെലുത്തി ഈ മിഷൻ വിജയകരമാക്കണമെന്നും അതോടൊപ്പം തന്നെ വിവിധ അന്താരാഷ്ട്ര ഫോറങ്ങളിൽ സമ്മർദ്ദം ചെലുത്തുവാൻ ഇന്ത്യ അമാന്തിക്കരുത് എന്നും, റഷ്യയുടെ ഭാഗം ചേരുന്നതിന് തുല്യമായിട്ടുള്ള നിക്ഷ്പക്ഷ സമീപനം ഇന്ത്യൻ വംശജരുടെ ജീവഹാനിയിൽ ആകും കലാശിക്കുന്ന തെന്നും പ്രധാനമന്ത്രി ഓർക്കണം.
ഉക്രെയിനിലെ ഖാർക്കിവ്, സുമി പ്രവിശ്യകളിൽ ആയിരകണക്കിന് വിദ്യാർഥികൾ ആണ് കുടുങ്ങിക്കിടക്കുന്നത് , അവർക്ക് ഭക്ഷണം, വെള്ളം , മരുന്ന്, എന്നെ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. അനുദിനം രൂക്ഷമാകുന്ന യുദ്ധത്തിൽ അവരുടെ ജീവന് സുരക്ഷ നൽകാനുള്ള ഏക മാർഗ്ഗം വരുന്ന 24 മണിക്കൂറിനുള്ളിൽ അവരെ നാട്ടിലെത്തിക്കുക എന്നത് മാത്രമാണ്. വിദ്യാർത്ഥികൾ ബങ്കറുകളിലും , മെട്രോ ടെർമിനലുകളിലും കഴിയേണ്ടുന്ന സാഹചര്യം ഉണ്ടാകുന്നു. ഉക്രെയിൻ സേനയും പ്രാദേശിക സുരക്ഷാ സേനയും ഇന്ത്യൻ വിദ്യാർത്ഥികളെ അതിർത്തികളിൽ നിന്ന് ലാത്തി ചാർജ് നടത്തിയും ക്രൂരമായി മർദ്ദിച്ചും നേരിടുന്നു, അവരുടെ ജീവന് പോലും ഭീഷണി നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ ഇപ്പോഴും മെല്ലെപ്പോക്ക് നയം സ്വീകരിച്ച ഉക്രെയിനിലെ ഇന്ത്യൻ എംബസിയുടെ നടപടികൾ തീർത്തും നിരാശപെടുത്തുന്നതും, ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷയും പരിഗണനയും നൽകാത്ത ഉദ്യോഗസ്ഥരുടെ നടപടികൾ വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് ഈ സാഹചര്യത്തിൽ ഗുണത്തിന് പകരം ദോഷം ആണ് ഉണ്ടാക്കിയത്.
കേന്ദ്ര മന്ത്രിമാരുടെ ഒരു സംഘം തന്നെ ഉക്രെയിനിൽ എത്തുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിൽ ശക്തമായ മുന്നേറ്റം ഉണ്ടാകണം എന്നും ആയിരക്കണക്കിന് വരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും പ്രതീക്ഷിക്കുന്നതെന്നും, ഓപ്പറേഷൻ ഗംഗ അവരുടെ പ്രതീക്ഷക്ക് ഒത്തുയരുമെന്നു കരുതുന്നു.












Click it and Unblock the Notifications