കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍ മംഗളമാകാന്‍ പൂജ നടത്തിയവര്‍...ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: താന്‍ പാതി, ദൈവം പാതി എന്നതാണ് മിക്കവരുടേയും ചിന്ത. നമ്മുടെ ശാസ്ത്രജ്ഞരില്‍ വിശ്വസമില്ലാഞ്ഞിട്ടല്ല, മറിച്ച് ഒരു സമാധാനത്തിന് അല്‍പം ഈശ്വര ചിന്തയൊക്കെ ആകാം എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ...

ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യം വിജയിക്കാന്‍ വേണ്ടി പൂജ നടത്തിയവരുണ്ട്. ചാരക്കേസിന്റെ പേരില്‍ ജീവിതം നഷ്ടപ്പെട്ട മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും ഈ പരിപാടിയില്‍ പങ്കെടുത്തു.

മംഗള്‍യാന്‍ മംഗളമാകാന്‍

മംഗള്‍യാന്‍ മംഗളമാകാന്‍

ചൊവ്വപര്യവേഷണ ദൗത്യം വിജയകരമാകാന്‍ വേണ്ടി ഫ്രണ്ട്‌സ് ഓഫ് തിരുവനന്തപുരം എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പൂജയും വഴിപാടും.

പഴവങ്ങാടി

പഴവങ്ങാടി

വിഘ്നേശ്വരന്‍ എല്ലാ തടസ്സങ്ങളും നീക്കും എന്നാണ് വിശ്വാസം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 24 ബുധനാഴ്ച രാവിലെ 6.30 നായിരുന്നു വഴിപാടും പൂജയും.

നമ്പി നാരായണന്‍

നമ്പി നാരായണന്‍

രാജ്യം കണ്ട മികച്ച ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു നമ്പി നാരായണന്‍. എന്നാല്‍ ചാരക്കേസിന്റെ പേരില്‍ അദ്ദേഹത്തിന്റെ ശാസ്ത്രജീവിതം അകാലത്തില്‍ അവസാനിച്ചു. മംഗള്‍യാന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്പി നാരായണനും എത്തിയിരുന്നു.

വിഎസ് ശിവകുമാര്‍

വിഎസ് ശിവകുമാര്‍

ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും പൂജയിലും ചടങ്ങുകളിലും പങ്കെടുത്തു.

പ്രസാദ വിതരണം

പ്രസാദ വിതരണം

വഴിപാടിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം പ്രസാദ വിതരണവും നടന്നു.

English summary
Special offerings for the success of Mangalyaan at Pazhavangadi Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X