നിതാഖത്ത്;മടങ്ങിയെത്തുന്നവര്‍ക്ക് പ്രത്യേകപാക്കേജ്

സൗദിയിലെ വിവിധ നഗരങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കുക, പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്യുക, യാത്രാ സൗകര്യങ്ങള്‍ നല്‍കുക എന്നിവയാണ് പ്രത്യേക പാക്കേജില്‍ പ്രധാനം. ഇത് പ്രകാരം യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കും. പ്രവാസികള്‍ക്ക് പുനരധിവാസത്തിനുള്ള നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മന്ത്രി കെസി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിതാഖത്ത് പാക്കേജിന് രൂപം നല്‍കിയത്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും പോകുന്നതിന് തടസ്സമില്ലെന്നും അവിടെ അവര്‍ക്ക് ജോലി നല്‍കാന്‍ മലയാളി വ്യവസായികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിതാഖത്ത് പ്രഖ്യാപിച്ച ശേഷം ഇതുവരെ 13000 പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബുധനാഴ്ച മാത്രം 112 പേര്‍ കരീപൂര്‍ വിമാനത്താവളം വഴി തിരിച്ചെത്തി. ഇവരുടെ സ്വയം തൊഴില്‍ സംരഭങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു












Click it and Unblock the Notifications