കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാഖത്ത്;മടങ്ങിയെത്തുന്നവര്‍ക്ക് പ്രത്യേകപാക്കേജ്

  • By Aswathi
Google Oneindia Malayalam News

nitaqat
തിരുവനന്തപുരം: സൗദി അറേബിയയിലെ നിതാഖത്ത് സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള പ്രത്യേക പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ക്രീമിലിയര്‍ പരിധി നാലരയില്‍ നിന്നും ആറര ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സൗദിയിലെ വിവിധ നഗരങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കുക, പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്യുക, യാത്രാ സൗകര്യങ്ങള്‍ നല്‍കുക എന്നിവയാണ് പ്രത്യേക പാക്കേജില്‍ പ്രധാനം. ഇത് പ്രകാരം യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കും. പ്രവാസികള്‍ക്ക് പുനരധിവാസത്തിനുള്ള നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മന്ത്രി കെസി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിതാഖത്ത് പാക്കേജിന് രൂപം നല്‍കിയത്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും പോകുന്നതിന് തടസ്സമില്ലെന്നും അവിടെ അവര്‍ക്ക് ജോലി നല്‍കാന്‍ മലയാളി വ്യവസായികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിതാഖത്ത് പ്രഖ്യാപിച്ച ശേഷം ഇതുവരെ 13000 പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബുധനാഴ്ച മാത്രം 112 പേര്‍ കരീപൂര്‍ വിമാനത്താവളം വഴി തിരിച്ചെത്തി. ഇവരുടെ സ്വയം തൊഴില്‍ സംരഭങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

English summary
Kerala government has decided to special package for Keralites who want to return from Saudi Arabia, where illegal foreigners were targeted under the country's new labour law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X