അഞ്ച് വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയാക്കും; പ്രത്യേക രക്ഷാപാക്കേജ്
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ ബൃഹത് പദ്ധതികളുമായാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് അവതരണം. കെഎസ്ആര്‍ടിസിയുടെ കടഭാരം കുറയ്ക്കാന്‍ പ്രത്യേക രക്ഷാപാക്കേജ് വകയിരുത്തിയിട്ടുള്ള ബജറ്റില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റും, കൊച്ചി കേന്ദ്രമാക്കി ആയിരം സിഎന്‍ജി ബസുകള്‍ നിരത്തിലിറക്കാന്‍ ധനസഹായം നല്‍കും എന്നീ പ്രഖ്യാപനങ്ങളുമുണ്ട്. ഇതോടെ ഇന്ധനച്ചെലവ് ഭാരമാകുന്ന കെഎസ്ആര്‍ടിസിയുടെ ചെലവ് പകുതിയായി കുറയും.
ഇതിന് പുറമേ കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങാതെ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നു. 508 കോടി നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തോമസ് ഐസകിന്റെ ബജറ്റില്‍ ഊന്നല്‍ നല്‍കുന്നത്.

നിലവില്‍ ഡീസലിനെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ഒരു ലിറ്ററിന് നല്‍കേണ്ടിവരുന്നത് 65 രൂപയാണ്, എന്നാല്‍ സിഎന്‍ജിയിലേക്ക് മാറുന്നതോടെ ഇത് 40 രൂപയായി കുറയുമെന്നതാണ് മേന്മ. കൂടാതെ ആലപ്പുഴയില്‍ മൊബിലിറ്റി ഹബ്ബ്, റോഡ് ജലഗതാഗത പദ്ധതികള്‍ എന്നിവയ്ക്കുള്ള പദ്ധതികളും ബജറ്റില്‍ വതയിരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications