കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷ ആവശ്യമില്ലെന്ന് കെ സുരേന്ദ്രന്‍; രണ്ടു പോലീസുകാരെയും മടക്കി അയച്ചു, എഴുതി നല്‍കി

Google Oneindia Malayalam News

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പോലീസ് എക്‌സ് കാറ്റഗറി സുരക്ഷ അനുവദിച്ചു. രണ്ടു പോലീസുകാരെയാണ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചത്. കോഴിക്കോട് റൂറലിലെ പോലീസുകാര്‍ക്കാണ് ചുമതല. നിലവില്‍ സുരേന്ദ്രന്‍ തിരുവനന്തപുരത്താണുള്ളത്. രണ്ടു പോലീസുകാരും തിരുവനന്തപുരത്തെത്തിയെങ്കിലും സുരേന്ദ്രന്‍ മടക്കി അയച്ചു. സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നല്‍കിയാണ് മടക്കി അയച്ചത്. സംസ്ഥാന പോലീസിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരേന്ദ്രന് ഗണ്‍മാന്‍ സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. അദ്ദേഹം സുരക്ഷ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ സുരക്ഷ ഒരുക്കുകയായിരുന്നു ആഭ്യന്തര വകുപ്പ്.

k

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സുരക്ഷ അനിവാര്യമാണെന്ന് എസ്പി സുകേഷന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പതിവായി സമരത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് കെ സുരേന്ദ്രന്‍. സുരക്ഷ നല്‍കേണ്ടി വരുമെന്ന്് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോര്‍ജ് പ്രതികരിച്ചിരുന്നു.

അതേസമയം, തനിക്ക് ഭീഷണിയില്ലെന്നും തന്നെ ഇതുവരെ ഭീഷണിപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. അല്ലാതെ മറ്റൊരു ഭീഷണി തനിക്കില്ല. അതുകൊണ്ട് കേരള പോലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ല. ഇതിനേക്കാള്‍ സുരക്ഷ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊറോണ രോഗം; വന്ദേഭാരതം കുഞ്ചില്‍ ക്വാറന്റൈനില്‍ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊറോണ രോഗം; വന്ദേഭാരതം കുഞ്ചില്‍ ക്വാറന്റൈനില്‍

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങളില്‍ നിരന്തരമായി പുതിയ ആരോപണങ്ങളുമായി ബിജെപി സജീവമാണ്. കോണ്‍ഗ്രസിനൊപ്പം തന്നെ പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും ഉള്‍പ്പെടുത്തിയാണ് ബിജെപി സമരം ശക്തമാക്കിയിരിക്കുന്നത്. മഹിളാ മോര്‍ച്ചയും യുവമോര്‍ച്ചയുമെല്ലാം സമരത്തിന് മുന്നിലുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന വേളയില്‍ സമരം ശക്തമാക്കി കളം നിറയാനാണ് ബിജെപിയുടെ തീരുമാനം. ആര്‍എസ്എസ് നിര്‍ദേശ പ്രകാരമാണ് ബിജെപി സമരം ശക്തിപ്പെടുത്തുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കേരളത്തില്‍ നിന്നുള്ള രണ്ടു നേതാക്കളെ ദേശീയ തലത്തിലേക്ക് ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന എപി അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍ എന്നിവര്‍ക്കാണ് പുതിയ ചുമതലകള്‍ നല്‍കിയത്. കേരളം കൂടുതലായി ബിജെപി ലക്ഷ്യമിടുന്നു എന്ന സൂചനയാണിത്. വരും ദിവസങ്ങളിലും പാര്‍ട്ടി സമരങ്ങള്‍ ശക്തമാക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന് സുരക്ഷ നല്‍കണമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.

English summary
Special Police security allowed to BJP state president K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X