Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവാര്യരുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം; സിഐ പ്രകാശിന് ചുമതല

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജുവാര്യര്‍ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ സിഐ പ്രകാശാണ് പരാതി അന്വേഷിക്കുക. ശ്രീകുമാര്‍ മേനോന്റെയും സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും. മഞ്ജുവിന്റെ പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് പോലീസ് ആദ്യം പരിശോധിക്കുക. ഇക്കാര്യത്തില്‍ വ്യക്തമായ വിവരം ലഭിച്ചാല്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കും. വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. അന്വേഷണവുമായി സഹരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങള്‍ താന്‍ പോലീസിനോട് തുറന്നുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Photo

തിങ്കളാഴ്ച വൈകീട്ടാണ് പുതിയ വിവാദത്തിന്റെ തുടക്കം. തിരുവനന്തപുരത്ത് പോലീസ് മേധാവിയെ നേരിട്ട് കണ്ട മഞ്ജുവാര്യര്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. ശ്രീകുമാര്‍ മേനോന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നുമാണ് മഞ്ജു പറഞ്ഞത്.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മഞ്ജുവാര്യര്‍ ലെറ്റര്‍ ഹെഡും രേഖകളും ശ്രീകുമാര്‍ മേനോന് കൈമാറിയിരുന്നുവത്രെ. ഇത് ദുരുപയോഗം ചെയ്യുമോ എന്ന് ഭയമുണ്ടെന്നും മഞ്ജു പോലീസ് മേധാവിയെ ബോധിപ്പിച്ചുവെന്നാണ് വിവരം. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി തന്നെ പല പ്രൊജക്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും മഞ്ജുവാര്യര്‍ പറയുന്നു.

അസാധാരമായ സംഭവമാണ് മഞ്ജുവിന്റെ പരാതിയിലൂടെ ഉണ്ടായിരിക്കുന്നത്. സാധാരണ സിനിമ രംഗത്തെ പ്രശ്‌നങ്ങള്‍ സംഘടനകള്‍ക്കകത്ത് പരിഹരിക്കാറാണ് പതിവ്. മഞ്ജുവാര്യര്‍ ആദ്യം പോലീസില്‍ പരാതി പ്പെടുകയാണ് ചെയ്തത്. പിന്നീടാണ് സിനിമാ സംഘടനകളെ വിവരം അറിയിച്ചത്. അതുകൊണ്ട് തന്നെ പോലീസ് അന്വേഷണത്തില്‍ ഇടപെടാതെ കാര്യങ്ങള്‍ പരിശോധിക്കാനാണ് സംഘടനകളുടെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+