കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ് പടരാതിരിക്കാന്‍ മലപ്പുറത്തെ റമദാന്‍ പ്രഭാഷണ വേദിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: നിപാ വൈറസ് മൂലം ജനങ്ങള്‍ ഭീതിയലകപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ വൈറസ് പടരാതിരിക്കാനും മാരക വിപത്തില്‍ നിന്നു രക്ഷ ലഭിക്കാനും തിരൂരങ്ങാടി ദാറുഹല്‍ ഹുദക്ക് കീഴില്‍ നടത്തുന്ന ഹാദിയ റമദാന്‍ പ്രഭാഷണ വേദിയില്‍ മജ്ലിസുന്നൂറും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. പരിപാടിയുടെ മുന്നോടിയായി ആരോഗ്യവകുപ്പ് പ്രതിനിധികളുടെ പ്രത്യേക ബോധവത്കരണവും നടന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ മജ്ലിസുന്നൂറിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, അലി മൗലവി ഇരിങ്ങല്ലൂര്‍, സി.യൂസുഫ് ഫൈസി സംബന്ധിച്ചു.

ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണം നടത്തി.ഖുര്‍ആനിക മൂല്യങ്ങളെ പിന്തുടര്‍ന്നു ജീവിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

prayer

സാംസ്‌കാരിക പ്രബുദ്ധതയുള്ള സമൂഹ സൃഷ്ടിപ്പിന് മതകീയ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമാണെന്നും രാജ്യത്തെ മുസ്ലിം പിന്നോക്കാവസ്ഥക്ക് ഏക പരിഹാരം അവരെ സാക്ഷരതയുള്ളവരാക്കലാണെന്നും തങ്ങള്‍ പറഞ്ഞു.ദാറുല്‍ഹുദാ പിജി ലക്ചറര്‍ ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷത വഹിച്ചു. സകാത്ത്; ഔദാര്യമോ അവകാശമോ എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.ദാറുല്‍ഹുദാ ജന, സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന മജ്ലിസുന്നൂരിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.

Recommended Video

cmsvideo
Morning News RoundUp | Nipah Virus : കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക്? | IPL Qualifier 2

നാളെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

English summary
special prayer for not spreading nipah virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X