കേരള സന്ദര്‍ശനം, മോദിക്കുവേണ്ടി പള്ളികളില്‍ ബിജെപിയുടെ വഴിപാടും കുര്‍ബാനയും
തൃശൂര്‍: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗംഭീര സ്വീകരണങ്ങളോടെയാണ് കേരളം വരവേല്‍ക്കുന്നത്. മോദിക്കുവേണ്ടി ബിജെപി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നുണ്ട്. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മുസ്ലീം പള്ളികളിലും ബിജെപിയുടെ വഴിപാടും പ്രത്യേക കുര്‍ബാനയും നടക്കും.
ലൂര്‍ദ് കത്തീഡ്രല്‍, വ്യാകുലമാതാവിന്‍ ബസിലിക്ക, കാല്‍ഡിയന്‍ പള്ളി എന്നിവിടങ്ങളിലാണ് മോദിക്കു വേണ്ടി പ്രത്യേക ചടങ്ങുകള്‍ നടത്തുന്നത്. ഇതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ബിജെപി ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. മുസ്ലീം പള്ളികളിലും മോദിക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന ഒരുക്കുന്നുണ്ട്.

പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ ആദ്യ കേരളം സന്ദര്‍ശനമായതു കൊണ്ടുതന്നെ അദ്ദേഹത്തിനു വേണ്ടി ഗംഭീര പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ നഗരമാണ് മോദിയെ ആദ്യം വരവേറ്റത്. തിങ്കളാഴ്ച കൊച്ചിയില്‍ തങ്ങിയ മോദി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം എസ്എന്‍ഡിപിയുടെ പരിപാടിയില്‍ പങ്കെടുക്കും.
എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് നടക്കുന്ന ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങിനുശേഷം ശിവഗിരി മഠത്തിലെ ശ്രീനാരായണ ഗുരുസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും. മൂന്നാം മുന്നണിയും എസ്എന്‍ഡിപി സഹകരണം അടക്കമുള്ള വിഷയങ്ങളിലും നിലപാട് പ്രഖ്യാപിക്കുമെന്നാണ് വിവരം. പരിപാടികളൊക്കെ കഴിഞ്ഞ് വൈകിട്ടോടെ മോദി തിരുവനന്തപുരത്തേക്ക് മടങ്ങും.












Click it and Unblock the Notifications