ജിഷ വധക്കേസ് വിചാരണ കോടതിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി
പെരുമ്പാവൂര്‍: ജിഷ വധക്കേസിന്റെ വിചാരണ ഉടന്‍ കോടതിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ പോലീസ് ആരംഭിച്ചു. ജൂലൈ അവസാനത്തിലോ ആഗസ്റ്റ് മാസം ആദ്യവാരത്തിലോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ തീരുമാനം. ജൂണ്‍ 20 നായിരുന്നു അമീറുളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിയ്ക്ക് ജാമ്യം കിട്ടുമെന്ന കാരണത്താലാണ് കേസ് വേഗത്തില്‍ കോടതിയില്‍ എത്തിക്കുന്നത്.
കേസ് വാദിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനമായി. വനിതാ പ്രൊസിക്യൂട്ടറെ നിയമിക്കണം എന്നും ചര്‍ച്ചകള്‍ വന്നിരുന്നു, നിയമനത്തിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തി ആഭ്യന്തര വകുപ്പിനെ അറിയിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ കേസിന്റെ സുപ്രധാന തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. കൊലപാതക സമയത്ത് പ്രതി ധരിച്ചു എന്ന് പറയപ്പെടുന്ന മഞ്ഞ ഷര്‍ട്ടും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല പ്രതിയുടെ മൊഴിയിലുള്ള വൈരുദ്ധ്യം പോലീസിനെ കുഴയ്ക്കുന്നുണ്ട്.
കേസ് എളുപത്തില്‍ കോടതിയില്‍ എത്തിച്ച് ഒത്തുക്കി തീര്‍ക്കാനാണോ അതോ അമീറുള്ളിനെ ഉപയോഗിച്ച് കൃത്യം ആരെങ്കിലും നടത്തിയതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അമീറുള്‍ നല്‍കിയ പല മൊഴികളും സാഹചര്യങ്ങള്‍ക്ക് വിരുദ്ധമായാണ് കാണുന്നത്.












Click it and Unblock the Notifications