Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ വീടിന് സുരക്ഷ, വനിതാസംഘടനകളുടെ പ്രതിഷേധത്തെ ഭയന്ന് !!

വനിതാ സംഘടനകള്‍ പ്രതിഷേധം നടത്തുമെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് താരങ്ങളുടെ വീടുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുള്ളത്.

യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ സിനിമാലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്. മികച്ച പ്രകടനവുമായി സിനിമയില്‍ മിന്നിത്തിളങ്ങിയ ജനപ്രിയന്റെ അഭിനയം തിരിച്ചറിയാന്‍ സഹപ്രവര്‍ത്തകര്‍ക്ക് പോലും കഴിഞ്ഞില്ല. മുന്‍പ് വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്തപ്പോഴും പ്രതിസ്ഥാനത്തേക്ക് താരം എത്തുമെന്ന് ആരും കരുതിയിരുന്നില്ല. അമ്മയുടെ യോഗത്തില്‍പ്പോലും മികച്ച പിന്തുണയാണ് ദിലീപിന് ലഭിച്ചത്.

ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട് താരങ്ങളുടെ വീടുകള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പാടാക്കാന്‍ തീരുമാനിച്ചു. അമ്മയുടെ നിര്‍ണ്ണായകമായ യോഗമാണ് മമ്മൂട്ടിയുടെ വീട്ടില്‍ നടക്കുന്നത്. പനമ്പിള്ളി നഗറിലെ വീട്ടില്‍ നടക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പൃഥ്വിരാജ്, രമ്യാ നമ്പീശന്‍, ആസിഫ് അലി, ദേവന്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

സിനിമാലോകം ഞെട്ടി

സിനിമാലോകം ഞെട്ടി

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട് സിനിമാലോകവും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് . അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പോലും താരം പ്രതിയാവുമെന്ന് കരുതിയിരുന്നില്ലെന്നാണ് താരങ്ങള്‍ പ്രതികരിച്ചിട്ടുള്ളത്.

പുറത്താക്കല്‍ തീരുമാനം

പുറത്താക്കല്‍ തീരുമാനം

മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ നടക്കുന്ന യോഗത്തില്‍ ദിലീപിനെ പുറത്താക്കണമെന്ന് തീരുമാനം ഉന്നയിക്കുമെന്ന് താരങ്ങള്‍ സൂചിപ്പിച്ചിരുന്നു . ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂല തീരുമാനമായില്ലെങ്കില്‍ പ്രതികരണവുമായി മാധ്യമങ്ങളെ കാണുമെന്ന് യുവതാരം പൃഥ്വിരാജ് അറിയിച്ചിരുന്നു.

പുറത്താക്കി

പുറത്താക്കി

അമ്മയില്‍ നിന്നും ഫെഫ്കയില്‍ നിന്നും ദിലീപിനെ പുറത്താക്കുന്ന തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രവര്‍ത്തകര്‍. സംവിധായകരും താരങ്ങളും ഉള്‍പ്പടെ നിരവധി പേര്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. താരംസഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ തീരുമാനം യോഗത്തിന് ശേഷം മമ്മൂട്ടിയാണ് അറിയിച്ചത്.

 ഉറപ്പ് വരുത്തും

ഉറപ്പ് വരുത്തും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ വനിതാ സംഘടനയുടെ നേതൃത്വത്തില്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വിവരത്തെ തുടര്‍ന്നാണ് പോലീസ് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.

റിമാന്‍ഡില്‍

റിമാന്‍ഡില്‍

മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ തിങ്കളാഴ്ച വൈകിട്ടാണ് ദിലീപിനെ അറസ്റ്റ ചെയ്തത്. ആലുവയിലെ സബ്ജയിലില്‍ 14 ദിവസത്തേക്ക് ദിലീപിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രാംകുമാറാണ് ദിലീപിന് വേണ്ടി ഹാജരായത്.

പ്രതിഷേധം

പ്രതിഷേധം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്‍റ് അടിച്ചു തകര്‍ത്തിരുന്നു.

 ആശങ്കയോടെ നിര്‍മ്മാതാക്കള്‍

ആശങ്കയോടെ നിര്‍മ്മാതാക്കള്‍

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ താരത്തിന്റെ സിനിമകള്‍ ഏറ്റെടുത്ത നിര്‍മ്മാതാക്കളും സംവിധായകരുമാണ് പരിഭ്രാന്തിയിലായിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+