Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ പ്രത്യേക റവന്യു സംഘത്തെ നിയോഗിക്കും; റവന്യു മന്ത്രി കെ രാജൻ

പത്തനംതിട്ട: ജില്ലയിലെ റാന്നി, മല്ലപ്പള്ളി മേഖലകളില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക റവന്യു സംഘത്തെ നിയോഗിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ആവശ്യപ്പെട്ട പ്രകാരം ജില്ലാ ഭരണകൂടത്തില്‍ നിന്നും നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയ ശേഷം ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ആവശ്യമായ ധനസഹായം നല്‍കുന്നതിനും ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മല്ലപ്പള്ളി താലൂക്കില്‍ എഴുമറ്റൂര്‍ പഞ്ചായത്തില്‍ തെള്ളിയൂര്‍ വില്ലേജില്‍ ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി വീടുകള്‍ക്ക് നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. ജില്ലാ ഭരണകൂടം സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഈ അവസ്ഥയെ നേരിടുന്നതിന് സര്‍വ്വസജ്ജമായ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്. നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനായി 2 പേര്‍ വീതമുള്ള 4 ടീമുകള്‍ ഓരോ വീടുകളിലും നേരിട്ടെത്തി വിവരശേഖരണം നടത്തി വരികയാണ്.

pathanamthitta-

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

വഴികളിലെല്ലാം മരങ്ങള്‍ വീണു വഴി തടസപ്പെട്ടു കിടക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാടിയത്തും എത്തിചേരുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എങ്കിലും നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നതിന വേണ്ട നടപടികള്‍ മുന്നോട്ടു പോവുന്നുണ്ട്. എഴുമാറ്റുര്‍ പഞ്ചായത്തിലെ 6 മുതല്‍ 11 വരെയുള്ള വാര്‍ഡുകളിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അവിടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ട്. മരങ്ങള്‍ വീണ് തടസപ്പെട്ട ഗതാഗതവും, വൈദ്യുതിയും പുനസ്ഥാപിക്കുന്നതിന് വേണ്ട സത്വര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം

Recommended Video

cmsvideo
    Pinarayi vijayan warns traders

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+