കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി ഗ്രാമങ്ങളുടെ സമഗ്രവികസനത്തിനായി പ്രത്യേക സ്‌കീം: കോടിയേരി ബാലകൃഷ്ണന്‍.

  • By Desk
Google Oneindia Malayalam News

അടിമാലി: ഇടതുസര്‍ക്കാരിന്റെ ഇതുവരെയുള്ള ജനക്ഷേമപദ്ധതികള്‍ വിവരിക്കുന്നതിനും പദ്ധതികള്‍ എത്രമാത്രം ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളിലേക്ക് എത്തിയെന്ന് വിലയിരുത്തുന്നതിനുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആദിവാസി ഗ്രാമമായ അടിമാലി കുറത്തിക്കുടിയിലെത്തിയത്.

kodyeri

വനത്തിനുള്ളിലൂടെ കിലോമീറ്ററുകള്‍ താണ്ടിയെത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ ആദിവാസിജനത ഉഷ്മളമായി തന്നെ സ്വീകരിച്ചു.റോഡ്,അടിസ്ഥാന വിദ്യാഭ്യാസം, പാര്‍പ്പിട സൗകര്യം,തൊഴിലില്ലായ്മ,ആരോഗ്യ-ചികത്സാ രംഗത്തെ പിന്നോക്കാവസ്ഥ തുടങ്ങിയ കുറത്തിക്കുടിയുടെ ഇല്ലായ്മകള്‍ മുതുവാന്‍ ജനത കോടിയേരിക്ക് മുമ്പില്‍ കെട്ടഴിച്ചു.തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ വിവരിക്കുന്ന ലഘുലേഖകള്‍ കോടിയേരി ബാലകൃഷ്ണന്‍ ആദിവാസികുടുംബങ്ങള്‍ക്ക് കൈമാറി.

കുറത്തിക്കുടിയുടെ സമഗ്രവികസനത്തിനായി പ്രത്യേക സ്‌കീം നടപ്പിലാക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഭവന സന്ദര്‍ശനത്തിന് ശേഷം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ആദിവാസി ഭാഷയുടെ നിലനില്‍പ്പിനും ആദിവാസി യുവാക്കളുടെ തൊഴിലില്ലായ്മക്കും പരിഹാരമായുള്ള പ്രത്യേക കര്‍മ്മപരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കി വരികയാണ്.ആദിവാസി ജനതയുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളും കുറത്തിക്കുടിയിലേക്ക് എത്തുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്നും കോടിയേരി വ്യക്തമാക്കി.സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍,ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ തുടങ്ങിയവരും ഭവന സന്ദര്‍ശനത്തിനായി കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

English summary
Special Scheme for the overall development of tribal villages: Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X