കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
KERALA BUDGET 2019: പൊതുവിദ്യാഭ്യാസ വികസനത്തിന് 2038 കോടി | Oneindia Malayalam

പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച് ധനമന്ത്രി .രണ്ട് വര്‍ഷം കൊണ്ട് രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാലയങ്ങളില്‍ അധികമായി ചേര്‍ന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.94 ശതമാനം പേരും മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് ടിസി വാങ്ങി വന്നവരാണെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.

 students-13-15052787381-1

പൊതുവിദ്യാഭ്യാസ രംഗത്തെ വികസനത്തിന് 2038 കോടി കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. കിഫ്ബി സഹായം ലഭിക്കാത്ത സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. യുപി എല്‍പി സ്കൂളുകള്‍ ഹൈടെക് ആക്കുന്നതിനായി 292 കോടിയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. സ്വന്തമായി സ്ഥലമില്ലാത്ത സ്കൂളുകള്‍ക്ക് അധിക ഭൂമി വാങ്ങി നല്‍കും.

ഇതുവരെ 3663 അധ്യാപക തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ മാനദണ്ഡപ്രകാരമുള്ള അധ്യാപക തസ്തികകള്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അധ്യാപക പിശീലനമല്ല മറിച്ച് അധ്യാപക പരിവര്‍ത്തനമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി അധ്യാപകര്‍ക്ക് രണ്ടാഴ്ച നീളുന്ന റസിഡന്‍ഷ്യല്‍ കോഴ്സുകള്‍ നടത്തും. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനായുള്ള മാസ്റ്റര്‍ പ്ലാനുകളും അവതരിപ്പിക്കു.

ശ്രദ്ധ എന്ന പേരില്‍ പരിഹാര ബോധന പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി രൂപയാണ് അനുവദിച്ചത്. ഗണിതത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികള്‍. കൂടാതെ ഇംഗ്ലീഷ്, സാമൂഹിക ശാസ്്ത്രം എന്നിവയുടെ മികവിനായും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

English summary
special schemes for govt school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X