കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് സ്വകാര്യ സുരക്ഷാ സേന!! 24 മണിക്കൂറും 3 പേർ ഒപ്പം.. താരത്തിനെ തൊട്ടാൽ പണി പാലും വെള്ളത്തിൽ!

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും ദിലീപ് വാര്‍ത്തകളില്‍ നിറഞ്ഞ് തന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ദിലീപിന്റെ വീട്ടിലേക്ക് നിരവധി സുരക്ഷാ വാഹനങ്ങളും സുരക്ഷാ സംഘവും എത്തിയത് ദുരൂഹത ഉണര്‍ത്തിയത് ആയിരുന്നു. ദിലീപിന്റെ വീട്ടിലേക്ക് ഏത് വിഐപിയാണ് എത്തിയത് എന്ന ചര്‍ച്ചായിരുന്നു സജീവം. എന്നാല്‍ ദിലീപിന്റെ വീട്ടിലെത്തിയ ആ വിഐപി'കള്‍ ആരെന്ന വിവരം പുറത്ത് വന്നിരിക്കുന്നു.

ദിലീപിനെ പുറത്താക്കിയത് താനടക്കം ചേർന്ന്.. മമ്മൂട്ടിക്കും പൃഥ്വിരാജിനും പങ്കില്ല.. വെളിപ്പെടുത്തൽദിലീപിനെ പുറത്താക്കിയത് താനടക്കം ചേർന്ന്.. മമ്മൂട്ടിക്കും പൃഥ്വിരാജിനും പങ്കില്ല.. വെളിപ്പെടുത്തൽ

ആദ്യ കത്തിൽ ഉമ്മൻചാണ്ടിയില്ല, പേര് പറയാൻ പിസി ജോർജ് 2 കോടി വാഗ്ദാനം ചെയ്തു? സരിതയുടെ പുതിയ കത്ത്?ആദ്യ കത്തിൽ ഉമ്മൻചാണ്ടിയില്ല, പേര് പറയാൻ പിസി ജോർജ് 2 കോടി വാഗ്ദാനം ചെയ്തു? സരിതയുടെ പുതിയ കത്ത്?

വിഐപികളെന്ന് പ്രചാരണം

വിഐപികളെന്ന് പ്രചാരണം

ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിഐപികള്‍ ദിലീപിന്റെ വീട്ടിലെത്തിയത് എന്നൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചാരണം.

ഗോവയിലെ സുരക്ഷാ സംഘം

ഗോവയിലെ സുരക്ഷാ സംഘം

എന്നാല്‍ സത്യം അതൊന്നുമല്ല. ദിലീപിനെ കാണാന്‍ ആലുവ കൊട്ടാരക്കടവിലെ വീട്ടിലെത്തിയത് ഗോവയിലെ സുരക്ഷാ സംഘമാണ്. ഈ സംഘമാണ് ഇനി ദിലീപിന് സുരക്ഷയൊരുക്കുക എന്നാണ് അറിയുന്നത്.

തണ്ടര്‍ഫോഴ്‌സ്

തണ്ടര്‍ഫോഴ്‌സ്

ഗോവ ആസ്ഥാനമാക്കിയുള്ള തണ്ടര്‍ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ സേനയാണ് ഇനി എപ്പോഴും ദിലീപിനൊപ്പമുണ്ടാവുക. ഈ സേനയിലെ മൂന്ന് പേര്‍ 24 മണിക്കൂറും താരത്തിന് സുരക്ഷയൊരുക്കും.

കേരളത്തിലെ തലവൻ

കേരളത്തിലെ തലവൻ

റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനായ പിഎ വല്‍സനാണ് സുരക്ഷാ ഏജന്‍സിയുടെ കേരളത്തിലെ തലവന്‍. നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ കാസര്‍കോഡ് സ്വദേശി അനില്‍ നായരാണ് സുരക്ഷാ ഏജന്‍സിയുടെ ഉടമ.

ദിലീപിനെ തൊട്ടാൽ പണി

ദിലീപിനെ തൊട്ടാൽ പണി

ദിലീപിന് പൂര്‍ണ സംരക്ഷണം ഒരുക്കുക എന്നതാണ് ഇവരുടെ ചുമതല. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്യുകയോ ആക്രമിക്കുകയോ ചെയ്താല്‍ ചെറുക്കുക ഈ സുരക്ഷാ ഭടന്മാര്‍ ആയിരിക്കും.

24 മണിക്കൂര്‍ കൂടെ

24 മണിക്കൂര്‍ കൂടെ

24 മണിക്കൂര്‍ കൂടെയുള്ള സുരക്ഷാ ഭടന്മാര്‍ക്ക് അരലക്ഷം രൂപയാണ് ശമ്പളമായി നല്‍കേണ്ടി വരിക. ദിലീപിനെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ തടയുക മാത്രമല്ല, അത്തരക്കാരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യും.

ദിലീപടക്കം നാല് പേർ

ദിലീപടക്കം നാല് പേർ

തണ്ടര്‍ഫോഴ്‌സിന് കേരളത്തില്‍ നൂറോളം പേര്‍ ജീവനക്കാരായുണ്ട്. ദിലീപ് അടക്കം നാല് പേര്‍ക്കാണ് കേരളത്തില്‍ ഈ സുരക്ഷാ സേന സുരക്ഷയൊരുക്കിയിരിക്കുന്നത്. അവരില്‍ മൂന്ന് പേര്‍ വ്യവസായികളാണ് എന്നാണ് അറിയുന്നത്.

സുരക്ഷാ വാഹനം കസ്റ്റഡിയില്‍

സുരക്ഷാ വാഹനം കസ്റ്റഡിയില്‍

അതിനിടെ ദിലീപിന്റെ സുരക്ഷാ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തതായും വാര്‍ത്തകളുണ്ട്. കൊട്ടാരക്കര പോലീസാണ് വാഹനം കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പോലീസ് പരിശോധിക്കും

പോലീസ് പരിശോധിക്കും

ദിലീപിന് സ്വകാര്യ സുരക്ഷാ ഏജന്‍സി സുരക്ഷ ഒരുക്കുന്ന കാര്യം നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘം പരിശോധിക്കുമെന്നാണ് അറിയുന്നത്. ഈ സംഘം ആയുധം ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷിക്കും.

 ദിലീപുമായി കൂടിക്കാഴ്ച

ദിലീപുമായി കൂടിക്കാഴ്ച

ആലുവയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം ഈ സംഘമെത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇത് ഗോവയില്‍ നിന്നുള്ള സുരക്ഷാ സംഘമാണ് എന്ന് പോലീസിന് പോലും വിവരം ലഭിച്ചിട്ടുണ്ടായിരുന്നില്ല.

അഭ്യൂഹങ്ങള്‍ പരന്നു

അഭ്യൂഹങ്ങള്‍ പരന്നു

രണ്ട് ആഢംബര കാറുകള്‍ അടക്കമുള്ള സുരക്ഷാ വാഹനങ്ങളും സേനയുമാണ് ആലുവയിലെ താരത്തിന്റെ വീട്ടിലെത്തിയത്. ഇതോടെ വലിയ ഏതോ കക്ഷിയാണ് ദിലീപിനെ കാണാനെത്തിയത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു.

പോലീസിലും ആശങ്ക

പോലീസിലും ആശങ്ക

അരമണിക്കൂറോളം ഈ സംഘം ദിലീപിന്റെ വീട്ടില്‍ ചെലവഴിച്ചു. ഇവര്‍ ആരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് പോലീസ് പോലും ഇക്കാര്യം അറിയുന്നത്. ഇത് തുടക്കത്തില്‍ പോലീസിലും ആശങ്കയുണ്ടാക്കി.

നിലവിളക്ക് വാങ്ങി

നിലവിളക്ക് വാങ്ങി

ഈ സംഘത്തെ നഗരത്തില്‍ പോലീസ് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. അതേസമയം ഇവര്‍ ആലുവയിലെ ഒരു കടയില്‍ നിന്നും നിലവിളക്ക് വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു.

English summary
Thunder Force will provide special security foe Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X