കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന് സുരക്ഷ നല്‍കണം; രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്, അറിഞ്ഞില്ലെന്ന് ബിജെപി അധ്യക്ഷന്‍

Google Oneindia Malayalam News

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പോലീസ് സുരക്ഷ നല്‍കാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സുരക്ഷ അനിവാര്യമാണെന്ന് എസ്പി സുകേഷന്‍ കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പതിവായി സമരത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് കെ സുരേന്ദ്രന്‍.

25

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂടുതലായി സംസ്ഥാനത്ത് ഇടപെടുന്നതിന് പിന്നില്‍ ബിജെപിയാണ് എന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷ ഒരുക്കാന്‍ തീരുമാനിക്കുന്നത്. സുരക്ഷ നല്‍കേണ്ടി വരുമെന്നാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോര്‍ജ് പ്രതികരിച്ചത്. ഔദ്യോഗിക അറിയിപ്പ് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തനിക്ക് ഭീഷണിയില്ലെന്നും സുരക്ഷ നല്‍കാനുള്ള നീക്കത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. തന്നെ ഇതുവരെ ഭീഷണിപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ്. അല്ലാതെ മറ്റൊരു ഭീഷണി തനിക്കില്ല. അതുകൊണ്ട് കേരള പോലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ല. ഇതിനേക്കാള്‍ സുരക്ഷ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മന്‍മോഹന്‍ സിങ്... നിങ്ങളെ പോലുള്ള പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുന്നു- പിറന്നാളാശംസമന്‍മോഹന്‍ സിങ്... നിങ്ങളെ പോലുള്ള പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുന്നു- പിറന്നാളാശംസ

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങളില്‍ നിരന്തരമായി പുതിയ ആരോപണങ്ങളുമായി ബിജെപി സജീവമാണ്. കോണ്‍ഗ്രസിനൊപ്പം തന്നെ പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും ഉള്‍പ്പെടുത്തിയാണ് ബിജെപി സമരം ശക്തമാക്കിയിരിക്കുന്നത്. മഹിളാ മോര്‍ച്ചയും യുവമോര്‍ച്ചയുമെല്ലാം സമരത്തിന് മുന്നിലുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന വേളയില്‍ സമരം ശക്തമാക്കി കളം നിറയാനാണ് ബിജെപിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന് സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവാദങ്ങള്‍ക്കിടെ ജീവനക്കാരെ പിണക്കേണ്ട; കുഴപ്പമാകുമെന്ന് സിപിഎം, ശമ്പളം പിടിക്കല്‍ ഒഴിവാക്കിയേക്കുംവിവാദങ്ങള്‍ക്കിടെ ജീവനക്കാരെ പിണക്കേണ്ട; കുഴപ്പമാകുമെന്ന് സിപിഎം, ശമ്പളം പിടിക്കല്‍ ഒഴിവാക്കിയേക്കും

Recommended Video

cmsvideo
സുരേന്ദ്രനല്ല പിണറായി അതോര്‍ത്തോളണം | Oneindia Malayalam

സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് ഈ മാസം 22ന് എസ്പി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നില്‍കിയ ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. സുരക്ഷ നല്‍കിയ ശേഷം രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജോസിന് ഉഗ്രന്‍ പണി കൊടുക്കാന്‍ ജോസഫ്; കടുത്തുരുത്തി പൂതി നടക്കില്ല, തിങ്കളാഴ്ച നോട്ടീസ് നല്‍കുംജോസിന് ഉഗ്രന്‍ പണി കൊടുക്കാന്‍ ജോസഫ്; കടുത്തുരുത്തി പൂതി നടക്കില്ല, തിങ്കളാഴ്ച നോട്ടീസ് നല്‍കും

English summary
Special security is needed for BJP state president K Surendran- Intelligence Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X