കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം ഓഫറില്‍ പറ്റിക്കപ്പെടരുത്; തട്ടിപ്പ് പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡുകള്‍...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഓണക്കാലമായതോടെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഓണം ഓഫറുകളുടെ പെരുമഴയാണ്. ഇലക്ട്രോണിക്, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും മാര്‍ജ്ജിന്‍ ഫ്രീമാര്‍ക്കറ്റുകളിലും എന്തിന് പച്ചക്കറിക്കടകളില്‍ പോലും ഓഫര്‍ മഴയാണ്. പക്ഷേ ഓഫറൊക്കെ പ്രഖ്യാപിക്കുമ്പോഴും ഓറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നതും ഓണക്കാലത്താണ്.

വിലയില്‍ മാറ്റം വരുത്തിയും തൂക്കത്തില്‍ വിത്യാസം വരുത്തിയും ഗുണ നിലവാരമില്ലാത്ത പഴയ സാധനങ്ങള്‍ വിറ്റഴിക്കാനുമ്ലെലാം മിക്ക വ്യാപാരികളും ഓണക്കാലമാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇത്തവണ തട്ടിപ്പ് നടത്താമെന്ന് കരുതുന്നവര്‍ സൂക്ഷിക്കുക. ഉപഭോക്താക്കളെ പറ്റിച്ച് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെ കയ്യോടെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ തയ്യാറായി കഴിഞ്ഞു.

Onam offer

സിവില്‍ സ്‌പ്ലൈസിലെയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. എറണാകുളത്ത് കഴിഞ്ഞ ദിവസം പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. വ്യാജവസ്തുക്കളുടെ വിതരണവും മായം ചേര്‍ക്കലും ഇലക്ട്രോണിക് ബില്ലിലെ തട്ടിപ്പുകളും തൂക്കം അളക്കുന്ന ഇലക്ട്രോണിക് യന്ത്രങ്ങള്‍ വരെ സംഘം പരിശോധിച്ചു.

കറുക്കുറ്റിയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; വൈകിയോടുന്ന ട്രെയിനുകള്‍...കറുക്കുറ്റിയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; വൈകിയോടുന്ന ട്രെയിനുകള്‍...

തുണിക്കടകളും ഇലക്ട്രോണിക് സ്ഥാപനങ്ങളിലുമടക്കം പരിശോധന ശക്തമാക്കാണ് തീരുമാനം. കരിച്ചന്ത തടയാനും പ്രൈസ് ടാഗില്‍ വില കൂട്ടിയിട്ട് പഴയ വസ്ത്രങ്ങളും മറ്റും വില്‍പ്പന നടത്തുന്നതും കര്‍ശനമായി തടയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജില്ലാ ഭരണാധികാരിയുടെ നേതൃത്വത്തിലാണ് പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്.

തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടുപടി സ്വീകരിക്കാനും കനത്ത പിഴ ഈടാക്കാനുമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഓണം മാര്‍ക്കറ്റുകളിലാണ് വയാപക തട്ടിപ്പ് നടക്കാറ്. ഗുണനിലവാരമില്ലാത്ത പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും ഓണം മാര്‍ക്കറ്റുകളിലൂടെ വിറ്റഴിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

Read Also: പ്ലസ് ടു വിദ്യാര്‍ത്ഥനിയെ ബ്ലെയ്ഡ്‌കൊണ്ട് വരഞ്ഞു, മര്‍ദ്ദനം; പ്രേമം നിരസിച്ചതിന് യുവാവ് ചെയ്തത്...

പാചക ഗ്യാസ് വൈകിപ്പിച്ച് ഗ്യാസ് ഏജന്‍സികള്‍ ഉപഭോക്താക്കളില്‍ നിന്ന് പണം തട്ടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അതത് ജില്ലകളിലെ സ്‌ക്വാഡുകള്‍ ഇക്കാര്യവും പരിശോധിക്കണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Special squads to inspect shops during Onam. Surprise checks will be conducted commercial establishments in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X