Get Updates
Get notified of breaking news, exclusive insights, and must-see stories!

കാർഷിക നിയമത്തിന് എതിരെ പ്രമേയം, സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വിവാദ കാര്‍ഷിക നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കുന്നതിന് വേണ്ടിയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ദില്ലിയില്‍ ഒരു മാസത്തില്‍ അധികമായി തുടരുന്ന കര്‍ഷകരുടെ പ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടും.

രാവിലെ 9 മണിക്കാണ് സഭ ചേരുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൂടാതെ ഘടകകക്ഷി നേതാക്കളുമാണ് പ്രമേയത്തില്‍ സംസാരിക്കുക. കേന്ദ്ര കാര്‍ഷിക നിയമത്തിന് എതിരെ നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം പാസ്സാക്കിയിരുന്നു. ഈ വഴി പിന്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസ്സാക്കാനൊരുങ്ങുന്നത്.

1

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുളള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത് വിവാദമായിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുളള അടിയന്തര സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ച് കൊണ്ട് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസും ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

രണ്ട് തവണയും ഗവര്‍ണര്‍ അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍ മന്ത്രിസഭ ചേര്‍ന്ന് ഡിസംബര്‍ 31ന് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ വീണ്ടും കത്ത് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിമാരായ എകെ ബാലനും വിഎസ് സുനില്‍ കുമാറും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടര്‍ന്നാണ് പ്രത്യേക സഭാ സമ്മേളനത്തിന് ഗവര്‍ണര്‍ പച്ചക്കൊടി കാണിച്ചത്.

Recommended Video

cmsvideo
    Actor Krishna Kumar supports Farm Bills | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+