കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ കൊലപാതകമന്വേഷിക്കാന്‍ 31 അംഗ അന്വേഷണ സംഘം

  • By Pratheeksha
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ തിങ്കളാഴ്ച്ച നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പയ്യന്നൂര്‍ ,ശ്രീകണ്ഠാപുരം സി ഐ മാരും അഞ്ച് എസ് ഐ മാരും ഉള്‍പ്പെടെ 31 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി മധുസൂദനന്‍ നേതൃത്വം നല്‍കും. തിങ്കളാഴ്ച്ചയാണ് സിപി എം പ്രവത്തകനായ സിവി ധനരാജ്, ബിംഎംഎസ് പ്രവര്‍ത്തകനായ സി കെ രാമചന്ദ്രന്‍ എന്നിവര്‍ വെട്ടേറ്റ് മരിച്ചത്. രണ്ടു സംഭവങ്ങളിലും ഇതുവരെ 60 ഓളം പേര്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം 1969 ല്‍ ; ഇതു വരെ എത്ര പേര്‍....കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം 1969 ല്‍ ; ഇതു വരെ എത്ര പേര്‍....

kannur-13-

രാമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേരെയും ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്തു പേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുളളത്. കൊലപാതകങ്ങളില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി യും രംഗത്തെത്തി.

English summary
A special team has been deputed to investigate the murders of CPM and BJP workers in Payyannur on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X