കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയെ വെട്ടി ഒന്നാമനാകാന്‍ ചെന്നിത്തലയുടെ തന്ത്രങ്ങള്‍; ഗ്രൂപ്പ് യുദ്ധം പുതിയ തലത്തിലേക്ക്

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

തിരുവന്തപുരം: മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസില്‍ പുതിയ പടയൊരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. സോളാര്‍ ആരോപണത്തിന്റെ പശ്ചാത്തലത്തിലും ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം സ്ഥാനത്തിന് കോട്ടമൊന്നും തട്ടാത്തതോടെ പുതിയ തന്ത്രങ്ങളുമായാണ് രമേശ് ചെന്നിത്തല രംഗത്തിറങ്ങിയതെന്നാണ് വിവരം.

ഇതിനായി സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വലിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ചെന്നിത്തല നടത്തുന്നത്. പ്രത്യേകമായി തെരഞ്ഞെടുത്ത ഒരു ഗ്രൂപ്പ് ചെന്നിത്തലയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാനായി സോഷ്യല്‍ മീഡിയയില്‍ രാപകല്‍ ഇല്ലാതെ കഷ്‌പ്പെടുകയാണെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നു.

ramesh

ഉമ്മന്‍ ചാണ്ടിയെ കടത്തിവെട്ടി കോണ്‍ഗ്രസില്‍ ഒന്നാമനാകുകയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുകയും ചെയ്യുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം. സോഷ്യല്‍ മീഡിയ കാമ്പയിന്‍ കൂടാതെ ഐ ഗ്രൂപ്പിന്റെ പിന്തുണയോടെയുള്ള പ്രചാരണങ്ങളിലും ചെന്നിത്തല സജീവമാണ്.

അതേസമയം, ചെന്നിത്തലയുടെ നീക്കം മുന്‍കൂട്ടി കണ്ട് എ ഗ്രൂപ്പ് നടത്തുന്ന പ്രതിരോധം കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിക്കുകയാണ്. പ്രതിപക്ഷ നേതാവ് എന്ന രീതിയില്‍ ചെന്നിത്തലയുടെ ചെലവുകളുടെ കണക്ക് കഴിഞ്ഞദിവസം പുറത്തുവന്നത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.

14 ലക്ഷത്തോളം രൂപയാണ് ഈ സര്‍ക്കാരിന്റെ കാലത്തുമാത്രം ചെന്നിത്തല എഴുതിയെടുത്തത്. ഇതിനെതിരെ എ ഗ്രൂപ്പ് വ്യാപകമായ പ്രചരണം നടത്താനാണ് തയ്യാറെടുക്കുന്നത്. നാലുലക്ഷത്തോളം രൂപയുടെ ഫോണ്‍ വിളി മാത്രം ചെന്നിത്തല നടത്തിയതായി കണക്കുകയള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഒരു വലിയ പങ്ക് തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് ഉപയോഗിച്ചതായും ആരോപണമുണ്ട്.

 സ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കിയില്ലെങ്കിലും സ്ഥാനാര്‍ഥിക്ക് വരുമാനം 290 കോടി സ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കിയില്ലെങ്കിലും സ്ഥാനാര്‍ഥിക്ക് വരുമാനം 290 കോടി

English summary
special team working for ramesh chennithala in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X