കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേകം ശൗചാലയം; സാക്ഷര കേരളത്തിന് 100 മാര്‍ക്ക്

Google Oneindia Malayalam News

കൊച്ചി: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറമെ ബ്രാഹ്മണര്‍ക്കും പ്രത്യേകം ശൗചാലയം നിര്‍മ്മിച്ച ക്ഷേത്ര നടപടി വിവാദത്തില്‍. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കുറ്റുമുക്ക് ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറമേ ബ്രാഹ്മണര്‍ക്ക് പ്രത്യേകം ശൗചാലയം നിര്‍മ്മിച്ചത്. ക്ഷേത്ര നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്. ഇന്നും ഇത്തരത്തിലുള്ള ജാതിവിവേചനം നിലനില്‍ക്കുന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഡി.വൈ.എഫ്.ഐ വില്‍വട്ടം മേഖല കമ്മിറ്റി ഇതിനെതിരെ കൊച്ചി ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ബ്രാഹ്മണര്‍ എന്ന എഴുതിയ ബോര്‍ഡ് നിക്കം ചെയ്‌തെന്നാണ് സൂചന.

Recommended Video

cmsvideo
Special Toilet For Brahmins In Temple Under Kochin Devaswoam Board | Oneindia Malayalam
ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ

ക്ഷേത്രത്തിന്റെ ഈ പ്രവര്‍ത്തിക്കെതിരെ ഡിവൈഎഫ്‌ഐ വില്‍വട്ടം മേഖല കമ്മിറ്റി രംഗത്തെത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറമേ ബ്രാഹ്മണര്‍ക്കും പ്രത്യേകം ശൗചാലയം നിര്‍മ്മിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് നാടിന്റെ പ്രബുദ്ധതയ്ക്ക് ചേരാത്തതാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പട്ട് കൊണ്ട് ഡി.വൈ.എഫ് മേഖല കമ്മിറ്റി ദേവസ്വം ബോര്‍ഡിന് പരാതി നല്‍കി.

പരാതി

പരാതി

പൂജാരിയായി ജാതിഭേദമന്യേ പോലും ദേവസ്വം നിയമിക്കുന്ന ഈ കാലത്ത് ബ്രാഹ്മണര്‍ക്ക് എന്ന രീതിയില്‍ പ്രത്യേകം ശൗചാലയം ഒരുക്കുന്നത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും നാല്‍പര്യങ്ങള്‍ക്കുമെതിരാണെന്നും ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുന്ന തുല്ല്യതക്ക് വിരുദ്ധമായതും നാടിന്റെ പ്രബുദ്ധതക്ക് ചേരാത്തതുമാണ്. ഈ വിവേചനം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഡിവൈഎഫ്‌ഐ നല്‍കിയ പരാതി. ഡിവൈഎഫ്‌ഐ വില്‍വട്ടം മേഖല പ്രസിഡണ്ട് അരവിന്ദ് പളളിയില്‍ ആണ് പരാതിയില്‍ ഒപ്പുവെച്ചത്.

സോഷ്യല്‍മീഡിയ

സോഷ്യല്‍മീഡിയ

അടുത്തടുത്തുള്ള മൂന്ന് ശൗചാലങ്ങള്‍ക്കായി സ്ത്രീ, പുരുഷന്‍, ബ്രാഹ്മണന്‍ എന്ന ബോര്‍ഡ് വെച്ചിരിക്കുന്ന ഫോട്ടോ ഇന്നലെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അനുനിമിഷം തന്നെ സംഭവത്തിനെതിരെ നിരവധി പേര്‍ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി.

'ബ്രാഹ്മിന്‍സിനോട് എന്തിനാണ് ഇത്ര അയിത്തം കാണിക്കുന്നത്, അവര്‍ക്ക് നിങ്ങള്‍ക്ക് വേണ്ടിയല്ലേ വൈദിക ക്രിയകള്‍ ചെയ്തു പോരുന്നത്... പാവത്തുകള്‍.', വിശുദ്ധിയുടെ നിറകുടം, ജാതീയതയുടെ പ്രതിഫലനം തുടങ്ങിയ വലിയ പരിഹാസമാണ് ഉയരുന്നത്.

ഈ ശൗചാലയത്തിന്റെ ചിത്രത്തോടൊപ്പം ഉത്തര്‍പ്രദേശില്‍ ദിവസക്കൂലിക്ക് തോട്ടി പണിയെടുക്കുന്ന ദളിത് യുവാവിന്റെ ചിത്രവും ചേര്‍ത്തുവെച്ച് 'മലത്തിന് പോലും ജാതീയതയെ കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്ന വിചിത്രമായ ദേശമാണിത്' എന്നും വിമര്‍ശനം ഉയരുന്നു.

ബോര്‍ഡ് നീക്കം ചെയ്യുന്നു

ബോര്‍ഡ് നീക്കം ചെയ്യുന്നു

സംഭവത്തില്‍ പുറപ്പെടാ ശാന്തിക്ക് വേണ്ടി തയ്യാറാക്കിയ ശൗചാലയമാണ് ഇതെന്നും അതുകൊണ്ടാണ് അത്തരം ഒരു ബോര്‍ഡ് സ്ഥാപിച്ചതെന്നുള്ള വിശദീകരണം വരുന്നുണ്ട്.അങ്ങനെയെങ്കില്‍ പുറപ്പെടാ ശാന്തി എന്ന് ബോര്‍ഡ് വെക്കാമായിരുന്നു എന്നാണ് മറുചോദ്യം. വിവിധ കോണുകളില്‍ നിന്നുള്ള പരാതിക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ ശൗചാലയത്തെിന്റെ ബ്രാഹ്മണര്‍ എന്ന ബോര്‍ഡ് നീക്കം ചെയ്തതായാണ് സൂചന. ബോര്‍ഡ് നീക്കം ചെയ്തതായുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

English summary
Special Toilet For Brahmins in Temple under Kochin Devaswoam Board Make controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X