കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ട്രെയിൻ ഇറങ്ങുമ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ നൽകണം,മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ'

Google Oneindia Malayalam News

ആലുവ; ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വദേശത്ത് മടക്കി അയക്കാനുള്ള കേന്ദ്ര അനുമതിക്ക് പിന്നാലെ ഇന്നലെ ആദ്യ ട്രെയിൻ കേരളത്തിൽ നിന്നും പുറപ്പെട്ടു. ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കായിരുന്നു ട്രെയിൻ. നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി രാത്രി 10 നാണ് ട്രെയിൻ യാത്ര തുടങ്ങിയത്. ഇന്ന് മൂന്ന് ട്രെയിനുകൾ അതിഥി തൊഴിലാളികളുമായി പോകും.
ജാർഖണ്ഡിലെ ഹതിയയിലേക്കും ബിഹാറിലേക്കും ഒഡീഷയിലേക്കുമാണ് ട്രെയിനുകൾ.

സമ്മർദ്ദം ശക്തമായി,രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ചൗഹാൻ; സർപ്രൈസ് പ്രതീക്ഷിച്ച് കോൺഗ്രസ്സമ്മർദ്ദം ശക്തമായി,രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ചൗഹാൻ; സർപ്രൈസ് പ്രതീക്ഷിച്ച് കോൺഗ്രസ്

അതേസമയം കുടിയേറ്റ തൊഴിലാളികളുടെ മടക്ക യാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 നയം അപ്രായേഗികമാണ്

നയം അപ്രായേഗികമാണ്

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതി. പഞ്ചാബിൽ ഇന്നുള്ള അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ അയയ്ക്കാൻ 1,70,000 ബസ്സുകൾ വേണം. ഒരു ബസിൽ 25 പേരെയല്ലേ ഉൾക്കൊള്ളിക്കാനാകൂ. ലൂധിയാന പട്ടണത്തിൽ മാത്രം ഏഴ് ലക്ഷം തൊഴിലാളികൾ നാട്ടിൽ പോകാൻ കാത്തിരിക്കുകയാണ്. തൊഴിലാളികളെ ബസ്സിൽ വീട്ടിൽ വിടുകയെന്ന നയം അപ്രായോഗികമാണ്.

 കേന്ദ്രത്തിന്റെ തലയിൽ വരും

കേന്ദ്രത്തിന്റെ തലയിൽ വരും

ബിജെപി മുന്നണി ഭരിക്കുന്ന ബീഹാറിൽ നിന്നും ഇതുപോലെ നിശിതവിമർശനം ഉയർന്നു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ഈ അഭിപ്രായക്കാരാണ്. കേരളം ആവശ്യപ്പെട്ടത് നോൺ-സ്റ്റോപ്പ് ട്രെയിനുകൾ വേണമെന്നാണ്. ഇതിൽ ഭക്ഷണവും വൈദ്യസഹായവുമെല്ലാം ഉണ്ടാവണം.എന്തുകൊണ്ട് കേന്ദ്രസർക്കാർ ട്രെയിൻ ഉപേക്ഷിച്ച് ബസിനെ തെരഞ്ഞെടുത്തു? ട്രെയിനാണെങ്കിൽ ചെലവ് കേന്ദ്രത്തിന്റെ തലയിൽ വരും അത്ര തന്നെ.

 കേന്ദ്രസർക്കാരിന്റെ ഇണ്ടാസ്

കേന്ദ്രസർക്കാരിന്റെ ഇണ്ടാസ്

ബസിനുള്ള ഏർപ്പാടുകൾ അയക്കുന്ന സംസ്ഥാനവും സ്വീകരിക്കുന്ന സംസ്ഥാനവും നേരിട്ട് ചർച്ച ചെയ്ത് തീരുമാനിച്ചുകൊള്ളണമെന്നാണ് കേന്ദ്രസർക്കാരിന്റെ ഇണ്ടാസ്.ഇത്ര നിരുത്തരവാദപരമായ ഒരു തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് എങ്ങനെ കഴിഞ്ഞു? ഇന്ത്യയിൽ ഭരണഘടന പ്രകാരം അന്തർസംസ്ഥാന കുടിയേറ്റവും അന്തർദേശീയ കുടിയേറ്റവും കേന്ദ്രലിസ്റ്റിലാണ്. കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. ഇത് സംസ്ഥാനങ്ങളുടെ ചുമതലയിൽകെട്ടി കൈ കഴുകാൻ പറ്റില്ല.

 സത്ബുദ്ധി തെളിഞ്ഞു

സത്ബുദ്ധി തെളിഞ്ഞു

ഏതായാലും വ്യാപകമായ പ്രതിഷേധത്തെതുടർന്ന് സത്ബുദ്ധി തെളിഞ്ഞു. ട്രെയിനുകൾ ലഭ്യമാക്കാൻ തീരുമാനിച്ചു. കേരളത്തിൽ നിന്നും ആദ്യത്തെ ട്രെയിൻ ഇന്നലെ പോയി. അതിഥി തൊഴിലാളികളെ കേരളം യാത്രയാക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ അഭിമാനം തോന്നി. എല്ലാ കരുതലോടുംകൂടിയാണ് അവരെ യാത്രയാക്കുന്നത്.

Recommended Video

cmsvideo
Migrant Workers in Kerala
 കേന്ദ്രസർക്കാർ വഹിക്കണം

കേന്ദ്രസർക്കാർ വഹിക്കണം

ഒന്ന്, ട്രെയിൻ ലഭ്യമാക്കിയാൽ പോരാ, അതിന്റെ ചെലവും കേന്ദ്രസർക്കാർ വഹിക്കണം. റെയിൽവേ മന്ത്രാലയം പറയുന്നത് സംസ്ഥാനം വഹിക്കണമെന്നാണ്.രണ്ട്, ഭക്ഷണം, വൈദ്യസഹായം എന്നിവയുടേതടക്കമുള്ള ചെലവ് കേന്ദ്രം വഹിക്കണം.മൂന്ന്, 7500 രൂപ വീതം ഓരോ തൊഴിലാളിക്കും ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ നൽകണം. മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ. ഇതുവരെ അവരോട് കാണിച്ച അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യുന്നൂവെന്ന് കരുതിയാൽ മതി.

English summary
Thomas isaac about migrant labours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X