കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവം: 81 പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു

  • By Desk
Google Oneindia Malayalam News

ചെന്നൈ: ശബരിമല സീസണില്‍ ഭക്തരുടെ തിരക്ക് പ്രമാണിച്ച് സതേണ്‍ റെയില്‍വെ 81 പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ഇവയില്‍ അധികവും സെക്കന്തരാബാദ് മുതല്‍ കൊല്ലം വരെയുള്ളവയാണ്. ഡിസംബര്‍ 6 മുതല്‍ ജനുവരി 18 വരെയാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ചെന്നൈയില്‍ നിന്ന് കൊല്ലം, തിരുവനന്തപുരം വരെയുള്ള രണ്ട് ട്രെയിന്‍ റൂട്ടുകള്‍ക്ക് പുറമെ ആന്ധ്രയ്ക്കും കേരളത്തിനുമിടയിലുള്ള ട്രെയിനുകള്‍ക്ക് തമിഴ്നാട്ടിലെ നിരവധി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.

sabarimala

ട്രെയിനുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്:

ഡിസംബര്‍ 6, 13, 22 തീയതികളില്‍ നിസാമാബാദ്-കൊല്ലം (07613)

ഡിസംബര്‍ 5, 8, 12, ജനുവരി 15 തീയതികളില്‍ കൊല്ലം-ഹൈദരാബാദ് (07110)

ജനുവരി 2, 5, 8, 9, 12, 14 തീയതികളില്‍ ഹൈദരാബാദ്-കൊല്ലം (07141)

ജനുവരി 4, 7, 10, 11, 14, 16 തീയതികളില്‍ കൊല്ലം-ഹൈദരാബാദ് (07142)

ജനുവരി 18ന് കൊല്ലം-ഹൈദരാബാദ് (07134)

ഡിസംബര്‍ 29ന് കരിംനഗര്‍-കൊല്ലം (07113)

ഡിസംബര്‍ 23ന് സിര്‍പൂര്‍-കഗാസ്‌നഗര്‍-കൊല്ലം (07111)

ഡിസംബര്‍ 13, 17, 19, 22, 24, 25, 29, ജനുവരി 2, 4, 5, 8, 11, 12, 15 തീയതികളില്‍ കാക്കിനട ടൗണ്‍-കൊല്ലം (07211)

ഡിസംബര്‍ 14, 18, 20, 23, 25, 26, 30, ജനുവരി 3, 5, 6, 9, 12, 13, 16 തീയതികളില്‍ കൊല്ലം-കാക്കിനട ടൗണ്‍ (07212)

ഡിസംബര്‍ 20ന് മച്ചിലിപട്ടണം-കൊല്ലം (07221)

ഡിസംബര്‍ 21ന് കൊല്ലം-മച്ചിലിപട്ടണം (07222)

ഡിസംബര്‍ 31ന് നര്‍സാപൂര്‍-കൊല്ലം (07217)

ജനുവരി 1ന് കൊല്ലം-നര്‍സാപൂര്‍ (07218)

ഡിസംബര്‍ 8ന് വിജയവാഡ-കൊല്ലം (07219)

ഡിസംബര്‍ 9ന് കൊല്ലം-വിജയവാഡ (07220)

ഡിസംബര്‍ 7ന് ഔറംഗബാദ്-കൊല്ലം (07505)

ഡിസംബര്‍ 16ന് അക്കോള-കൊല്ലം (07507)

ഡിസംബര്‍ 28ന് ആദിലാബാദ്-കൊല്ലം (07509)

ഡിസംബര്‍ 9, 16, 30 കൊല്ലം-തിരുപ്പതി (07506)

നിസാമബാദിനും കൊല്ലത്തിനും ഇടയില്‍

ആന്ധ്രയിലെ നിസാമബാദിനും കേരളത്തിലെ കൊല്ലത്തിനും ഇടയില്‍ പ്രത്യേക നിരക്കിലുള്ള 5 സര്‍വീസുകള്‍ സതേണ്‍ റെയില്‍വെ നടത്തും. ഡിസംബര്‍ 6, 13, 22 തീയതികളില്‍ ഉച്ചയ്ക്ക് 12.10 ന് നിസാമബാദില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ യഥാക്രമം ഡിസംബര്‍ 7, 14, 23 തീയതികളില്‍ രാത്രി 11.55 ന് കൊല്ലത്തെത്തും. കൊല്ലത്ത് നിന്ന് നിസാമാബാദിലേക്കുള്ള മടക്കയാത്ര ഡിസംബര്‍ 13, 17 തീയതികളില്‍ പുലര്‍ച്ചെ 3 മണിക്കാണ്. യഥാക്രമം ഡിസംബര്‍ 14, 18 തീയതികളില്‍ വൈകീട്ട് 03.40 ന് ട്രെയിനുകള്‍ നിസാമബാദില്‍ എത്തും. യാത്രയ്ക്കിടെ തിരുട്ടാനി, കാട്പാടി, വാണിയംബാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ ഈ പ്രത്യേക ട്രെയിനുകള്‍ നിര്‍ത്തും.

ഹൈദരാബാദിനും കൊല്ലത്തിനും ഇടയില്‍ പ്രത്യേക നിരക്കില്‍ 31 സര്‍വീസുകള്‍ സതേണ്‍ റെയില്‍വേ നടത്തും. ഡിസംബര്‍ 11, 15, 19 തീയതികളില്‍ വൈകിട്ട് 03.55നും ജനുവരി 3, 6, 10, 13 തീയതികളിലും ഹൈദരാബാദില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ പുറപ്പെടും. ഓരോ ട്രെയിനും അടുത്ത ദിവസം രാത്രി 11.55ന് കൊല്ലത്തെത്തും.

ഡിസംബര്‍ 8, 15, 21, 24, 25, 31 തീയതികളിലും ജനുവരി 5, 8, 12, 15 തീയതികളിലും മടക്കയാത്ര നടത്തുന്ന ട്രെയിന്‍ പുലര്‍ച്ചെ 3 മണിക്ക് കൊല്ലത്ത് നിന്നും പുറപ്പെടും. അടുത്ത ദിവസം രാവിലെ 10.45 ന് ഹൈദരാബാദിലെത്തും. .

ജനുവരിയിലെ പ്രത്യേക ട്രെയിനുകള്‍ ജനുവരി 2, 5, 8, 9, 12, 14 തീയതികളില്‍ വൈകിട്ട് 04.35 ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.55 ന് കൊല്ലത്തെത്തും. കൊല്ലത്ത് നിന്നും ഹൈദരാബാദിലേക്കുള്ള മടക്ക യാത്ര ജനുവരി 4, 7, 10, 11, 14, 16 തീയതികളില്‍ പുലര്‍ച്ചെ 3 മണിക്ക് പുറപ്പെടും. ജനുവരി 5, 8, 11 ന് പുറപ്പെടുന്ന ട്രെയിനുകള്‍ യഥാക്രമം 12, 15, 17 രാവിലെ 10.45 ന് ഹൈദരാബാദില്‍ എത്തും. ജനുവരിയിലെ മറ്റൊരു പ്രത്യേക ട്രെയിന്‍ ഹൈദരാബാദില്‍ നിന്ന് ജനുവരി 16 ന് ഉച്ചയ്ക്ക് 02 40 ന് പുറപ്പെടും. ഈ ട്രെയിന്‍ ജനുവരി 17ന് രാത്രി 11 55ന് കൊല്ലത്തെത്തും.

English summary
Special trains for Sabarimala pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X