കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ളോഹയ്ക്കുള്ളിലെ കലാകാരനല്ലിത്: മാസ് എന്‍ട്രിയില്‍ ഞെട്ടിച്ച് വൈദികന്‍!! ശരീരം കാണേണ്ടതു തന്നെ

അദ്ദേഹത്തിന്റെ ശരീരം കണ്ട പരിശീലകന്‍ സന്തോഷ് ആണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത്.

  • By Ashif
Google Oneindia Malayalam News

തൃശൂര്‍: കാക്കിക്കുള്ളിലെ കലാകാരനെ എത്രയോ കണ്ടിരിക്കുന്നു. അതുപോലെ ളോഹയ്ക്കുള്ളിലെ കലാകരനെയും. എന്നാല്‍ ളോഹയ്ക്കുള്ളില്‍ ശക്തനായ ഒരു വൈദികനെ എത്രപേര്‍ക്കറിയാം. തൃശൂര്‍ക്കാര്‍ക്ക് പറയാനുള്ളത് അങ്ങനെ ഒരു വൈദികനെ കുറിച്ചാണ്. ളോഹ അഴിച്ച വൈദികനെ കണ്ടവരെല്ലാം ശരിക്കും ഞെട്ടി. ഒരേ സ്വരത്തില്‍ അവര്‍ പറഞ്ഞു... ഇത് മാസ് എന്‍ട്രി തന്നെ. രസകരമായ സംഭവം നടന്നത് തൃശൂരിലെ ജില്ലാ ശരീര സൗന്ദര്യ മല്‍സരത്തിലാണ്...

ഷുഹൈബിന്റെ വധത്തിന് പിന്നില്‍ പത്ത് പേര്‍; വാളെടുത്ത് വെട്ടിയത് രണ്ടാള്‍!! ബോംബ് നോക്കാനും നിര്‍ദേശംഷുഹൈബിന്റെ വധത്തിന് പിന്നില്‍ പത്ത് പേര്‍; വാളെടുത്ത് വെട്ടിയത് രണ്ടാള്‍!! ബോംബ് നോക്കാനും നിര്‍ദേശം

സിക്‌സ്പാക്

സിക്‌സ്പാക്

സിക്‌സ്പാക് ശരീരവുമായിട്ടാണ് വൈദികന്‍ മല്‍സരത്തിന് എത്തിയത്. ചെറുപ്പം മുതല്‍ കായിക തല്‍പ്പരനായ അദ്ദേഹത്തിന് ശരീര സൗന്ദര്യം സംരക്ഷിക്കല്‍ ഒരു വിനോദമാണ്. അതാണ് അദ്ദേഹത്തെ മല്‍സരത്തിന് എത്തിച്ചത്.

ഫാദര്‍ ജോസഫ് സണ്ണി

ഫാദര്‍ ജോസഫ് സണ്ണി

ചാലക്കുടി തുരുത്തിപ്പറമ്പ് വരപ്രസാദ മാതാ പള്ളിയിലെ വൈദികന്‍ ഫാദര്‍ ജോസഫ് സണ്ണിയാണ് താരം. തൃശൂര്‍ ജില്ലാ ശരീര സൗന്ദര്യ മല്‍സരത്തിന് എത്തിയവരുടെയെല്ലാം ശ്രദ്ധപിടിച്ചുപറ്റി അദ്ദേഹം.

മാസ് എന്‍ട്രി

മാസ് എന്‍ട്രി

മറ്റു മല്‍സരാര്‍ഥികലെ കാഴ്ചയില്‍ നിഷ്പ്രഭമാക്കിയായിരുന്നു വൈദികന്റെ മാസ് എന്‍ട്രി. മോഡല്‍ ഫിസിക് വിഭാഗത്തിലാണ് വൈദികന്‍ മല്‍സരിച്ചത്. സിക്‌സ്പാക്കില്‍ മാത്രമല്ല, മറ്റു കായിക രംഗത്തും ഇദ്ദേഹം തിളങ്ങാറുണ്ട്.

പഠിക്കുന്ന കാലം തൊട്ട്

പഠിക്കുന്ന കാലം തൊട്ട്

സെമിനാരി പഠിക്കുന്ന കാലം തൊട്ടുതന്നെ കായിക രംഗത്ത് ഫാ. ജോസഫ് സണ്ണി തല്‍പ്പരനായിരുന്നു. ഷട്ടിലും ബാസ്‌ക്കറ്റ് ബോളുമാണ് കൂടുതല്‍ ഇഷ്ടം. എന്നാല്‍ അടുത്തിടെ ഒന്ന് മാറ്റിപ്പിടിച്ചു.

പരിക്കേറ്റത് വഴിത്തിരിവ്

പരിക്കേറ്റത് വഴിത്തിരിവ്

ജിംനേഷ്യത്തിലേക്ക് വൈദികനെ എത്തിച്ചത് മറ്റൊരു സംഭവമാണ്. കായിക വിനോദത്തിനിടെ അടുത്തകാലത്ത് അദ്ദേഹത്തിന് കാലിന് പരിക്കേറ്റു. തുടര്‍ന്ന് പഴയ പോലെ കളിക്കാന്‍ സാധിക്കാതെ വന്നു.

ശരീര പുഷ്ടി

ശരീര പുഷ്ടി

കളികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്ന ഫാദര്‍ പിന്നീട് ജിംനേഷ്യത്തില്‍ പോകാന്‍ തുടങ്ങി. കഴിഞ്ഞ ഏഴുമാസമായി അദ്ദേഹം ശരീര പുഷ്ടിപ്പെടുത്തുന്ന തിരക്കിലാണ്. അദ്ദേഹത്തിന്റെ ശരീരം കണ്ട പരിശീലകന്‍ സന്തോഷ് ആണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത്.

ളോഹ താല്‍ക്കാലികമായി അഴിച്ചു

ളോഹ താല്‍ക്കാലികമായി അഴിച്ചു

അതോടെ ളോഹ താല്‍ക്കാലികമായി അഴിച്ചുവച്ച് വൈദികന്‍ ബോഡി ബില്‍ഡറാകുകയായിരുന്നു. ഫാദര്‍ ജോസഫ് സണ്ണിയുടെ വരവോടെ മറ്റു താരങ്ങളെ ആരും ശ്രദ്ധിക്കാതായി. വൈദികന്റെ ഓരോ പോസും കൈയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

English summary
Special Vicars Mass Entry to Body Building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X