കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരും വോട്ട് ചെയ്യുന്നത് എങ്ങനെ, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

തൃശൂര്‍: കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള
പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്‌പെഷ്യല്‍ വോട്ടര്‍ എന്ന പരിഗണനയിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്‌പെഷ്യല്‍ ബാലറ്റ് ആണ് ഇവര്‍ക്ക് നല്‍കുക. പോളിങ് ഉദ്യോഗസ്ഥര്‍ ഇവരുടെ സമീപത്ത് എത്തുമ്പോള്‍ ഇവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും കൈകള്‍ അണുനശീകരണം നടത്തിയിരിക്കുകയും വേണം.

vote

ഇങ്ങനെ വോട്ടു ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട പേന, പശ മുതലായവ ഇവര്‍തന്നെ കരുതുന്നതാണ് അഭികാമ്യം. പോളിങ് ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. വോട്ടു ചെയ്യേണ്ട തദ്ദേശ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍, വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍ എന്നിവയും ഇവര്‍ എഴുതി സൂക്ഷിക്കണം. സ്‌പെഷ്യല്‍ വോട്ടര്‍മാരെ രണ്ടു വിഭാഗമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് 10 ദിവസം മുന്‍പുള്ള തീയതിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരും കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരും ആദ്യ വിഭാഗത്തില്‍ പെടും. ഇതിനു ശേഷമുള്ള ദിവസങ്ങളിലും തിരഞ്ഞെടുപ്പിന്റെ തലേന്ന് 3 മണി വരെയും ആരോഗ്യവകുപ്പ് സമ്പര്‍ക്ക പട്ടികയില്‍പ്പെടുത്തി ക്വാറന്റീന്‍ നിര്‍ദ്ദേശിക്കുന്നവരും പുതിയ കോവിഡ് രോഗികളുമാണ് രണ്ടാമത്തെ വിഭാഗത്തില്‍ പെടുക.

സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിയ വോട്ടര്‍പട്ടികയാണ് പോളിങ് ബൂത്തുകളിലെ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുക എന്നതിനാല്‍ ഇവര്‍ക്ക് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനാവില്ല. ക്വാറന്റീനില്‍ കഴിയുന്നവരുടെ പട്ടിക 10 ദിവസം മുന്‍പ് മുതല്‍ ജില്ലാ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ ഉള്ളവരുടെ പട്ടിക ഇത്തരത്തില്‍ പ്രസിദ്ധീകരിക്കില്ല.

സ്‌പെഷല്‍ വോട്ടര്‍മാര്‍ക്ക് രണ്ടു തരത്തില്‍ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍നിന്ന് 19 ഡി എന്ന ഫോറം ഡൗണ്‍ലോഡ് ചെയ്തു വോട്ടിനായി ഉപയോഗിക്കാം. ഇങ്ങനെ വോട്ട് ചെയ്യുമ്പോള്‍ അര്‍ഹതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ചികിത്സയിലോ ക്വാറന്റീനിലോ ഇരിക്കുന്ന സ്ഥലത്ത് സ്‌പെഷ്യല്‍ പോളിങ് ഉദ്യോഗസ്ഥര്‍ എത്തിക്കുന്ന ബാലറ്റ് പേപ്പറിലൂടെയും വോട്ട് ചെയ്യാം. ഇങ്ങനെ വോട്ട് ചെയ്ത് സ്‌പെഷ്യല്‍ ഓഫീസര്‍ മാരെ തന്നെ ബാലറ്റ് പേപ്പര്‍ തിരിച്ചേല്‍പ്പിക്കുകയോ അല്ലെങ്കില്‍ തപാലിലൂടെ അയക്കുകയോ അയക്കുകയോ ചെയ്യാം.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

വോട്ട് ചെയ്യാന്‍ സമ്മതമാണോ എന്ന് ചോദിച്ചാണ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കുക. വോട്ട് തപാലിലൂടെ അയക്കുമ്പോള്‍ ഡിസംബര്‍ 16ന് രാവിലെ ഇതിനുമുന്‍പ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ലഭിക്കണം. ഇത് അയക്കാന്‍ അവര്‍ പണം അടക്കേണ്ടതില്ല. വൈകി ലഭിക്കുന്ന വോട്ടുകള്‍ അസാധുവാകും. സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ കയ്യില്‍ മഷിയടയാളം രേഖപ്പെടുത്തുകയില്ല.

English summary
Special voting arrangements are ready for those undergoing covid treatment and those on quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X