അക്ബര്‍ കക്കട്ടില്‍, സാധാരണക്കാരെ അറിഞ്ഞ് നര്‍മ്മം ചാലിച്ചെഴുതിയ എഴുത്തുകാരന്
കോഴിക്കോട്: മലയാളത്തിന് ഈയിടെയായിട്ട് തീരാ നഷ്ടങ്ങള്‍ തന്നെയാണ് ഒരു പക്ഷേ 2016 വേദനിപ്പിക്കുന്ന മാസങ്ങള്‍ തന്നെയെന്നു പറയാം. ഒന്നിനു പുറകെ ഒന്നൊന്നായുള്ള മരണങ്ങള് മാത്രം. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ്യ സാഹിത്യക്കാരനായ അക്ബര്‍ കക്കട്ടിലിനെയും മരണം തട്ടിയെടുത്തിരിക്കുന്നു. സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് കഥ എഴുതുന്ന വ്യക്തി എന്നിങ്ങനെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
നര്‍മ്മത്തിലൂടെ ആഖ്യാനത്തിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു അദ്ദേഹം. മാതൃഭൂമി ആഴ്ചപതിപ്പിലൂടെയായിരുന്നു അദ്ദേഹം എഴുത്തു തുടങ്ങിയത്. വിദ്യാര്‍ഥിയായിരിക്കെ ബാലപംക്തിയലൂടെയായിരുന്നു തന്റെ കഴിവിനെ പുറം ലോകത്തെത്തിക്കുന്നത്.

കാരൂരിന് ശേഷം
കാരൂര്‍ നീലകണ്ഠ പിള്ളയ്ക്ക് ശേഷം അധ്യാപക കഥകളെഴുതി പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു അക്ബര്‍ കക്കട്ടില്‍.

സാധാരണക്കാരുടെ കഥ പറയുന്നയാള്‍
നിത്യജീവിതത്തില്‍ കാണുന്ന സാധാരണക്കാരുടെ കഥ പറയുന്ന മനുഷ്യനായിരുന്നു അക്ബര്‍ കക്കട്ടില്‍.

നര്‍മ്മം ചാലിച്ചുള്ള എഴുത്ത്
അക്ബര്‍ കഥകളില്‍ കൂടുതലും നര്‍മ്മ രസത്തോടുകൂടിയാണ് സമീപിക്കുന്നത്. ലളിതവും സരസവുമായ ആഖ്യാന രീതിയാണ്. വടകരയുടെ സ്വന്തം എഴുത്തുകാരനായ ഇദ്ദേഹം പ്രാദേശിക ഭാഷകളില്‍ കൂടി തന്നെയാണ് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്.

കുട്ടിക്കാലം മുതല്ക്കേ എഴുത്ത്
സ്കൂള്‍ കാലഘട്ടങ്ങളിലാണ് അക്ബര്‍ കക്കട്ടില്‍ എഴുത്ത് ആരംഭിച്ചിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കഴിവിനെ പുറം ലോകത്തെ അറിയിച്ചത്.

വിദ്യാഭ്യാസം
1954 ല്‍ കക്കട്ടില്‍ ജനിച്ച ഇദ്ദേഹം പാറയില്‍ എല്‍ പി സ്കൂള്‍, വട്ടോളി സംസ്കൃതം സ്കൂള്‍, ഫറോഖ്, മടപ്പള്ളി, ബ്രണ്ണന്‍ കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

അധ്യാപകന്
അധ്യാപകനായ എഴുത്തുക്കാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. സ്വന്തം നാട്ടില്‍ തന്നെയായിരുന്നു അദ്ദേഹം അധ്യാപന ജോലി ചെയ്തിരുന്നത്. വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂല്, കുറ്റ്യാടി ഹൈസ്കൂള്‍, കൂത്താളി ഹൈസ്കൂള്‍ എന്നിവിടങ്ങളിലും കോട്ടയം പായിപ്പാട് നവോദയ വിദ്യാലയം എന്നിവടങ്ങളിലും ജോലി ചെയ്തിരുന്നു.

പ്രധാന കൃതികള്‍
കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. അക്ബര്‍, ശമീല ഫഹ്മി, അധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, ആണ്‍കുട്ടി, വടക്കു നിന്നൊരു കുടുംബ വൃത്താന്തം എന്നീവ പ്രധാനപ്പെട്ടതാണ്. മൃത്യുയോഗമാണ് അവസാനത്തേത്ത് ഇത് രോഗങ്ങളെ കുറിച്ച് മാത്രം പറയുന്നതാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications