കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ബര്‍ കക്കട്ടില്‍, സാധാരണക്കാരെ അറിഞ്ഞ് നര്‍മ്മം ചാലിച്ചെഴുതിയ എഴുത്തുകാരന്‍

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: മലയാളത്തിന് ഈയിടെയായിട്ട് തീരാ നഷ്ടങ്ങള്‍ തന്നെയാണ് ഒരു പക്ഷേ 2016 വേദനിപ്പിക്കുന്ന മാസങ്ങള്‍ തന്നെയെന്നു പറയാം. ഒന്നിനു പുറകെ ഒന്നൊന്നായുള്ള മരണങ്ങള്‍ മാത്രം. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ്യ സാഹിത്യക്കാരനായ അക്ബര്‍ കക്കട്ടിലിനെയും മരണം തട്ടിയെടുത്തിരിക്കുന്നു. സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് കഥ എഴുതുന്ന വ്യക്തി എന്നിങ്ങനെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
നര്‍മ്മത്തിലൂടെ ആഖ്യാനത്തിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു അദ്ദേഹം. മാതൃഭൂമി ആഴ്ചപതിപ്പിലൂടെയായിരുന്നു അദ്ദേഹം എഴുത്തു തുടങ്ങിയത്. വിദ്യാര്‍ഥിയായിരിക്കെ ബാലപംക്തിയലൂടെയായിരുന്നു തന്റെ കഴിവിനെ പുറം ലോകത്തെത്തിക്കുന്നത്.

കാരൂരിന് ശേഷം

കാരൂരിന് ശേഷം

കാരൂര്‍ നീലകണ്ഠ പിള്ളയ്ക്ക് ശേഷം അധ്യാപക കഥകളെഴുതി പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു അക്ബര്‍ കക്കട്ടില്‍.

സാധാരണക്കാരുടെ കഥ പറയുന്നയാള്‍

സാധാരണക്കാരുടെ കഥ പറയുന്നയാള്‍

നിത്യജീവിതത്തില്‍ കാണുന്ന സാധാരണക്കാരുടെ കഥ പറയുന്ന മനുഷ്യനായിരുന്നു അക്ബര്‍ കക്കട്ടില്‍.

നര്‍മ്മം ചാലിച്ചുള്ള എഴുത്ത്

നര്‍മ്മം ചാലിച്ചുള്ള എഴുത്ത്

അക്ബര്‍ കഥകളില്‍ കൂടുതലും നര്‍മ്മ രസത്തോടുകൂടിയാണ് സമീപിക്കുന്നത്. ലളിതവും സരസവുമായ ആഖ്യാന രീതിയാണ്. വടകരയുടെ സ്വന്തം എഴുത്തുകാരനായ ഇദ്ദേഹം പ്രാദേശിക ഭാഷകളില്‍ കൂടി തന്നെയാണ് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്.

കുട്ടിക്കാലം മുതല്‍ക്കേ എഴുത്ത്

കുട്ടിക്കാലം മുതല്‍ക്കേ എഴുത്ത്

സ്‌കൂള്‍ കാലഘട്ടങ്ങളിലാണ് അക്ബര്‍ കക്കട്ടില്‍ എഴുത്ത് ആരംഭിച്ചിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കഴിവിനെ പുറം ലോകത്തെ അറിയിച്ചത്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

1954 ല്‍ കക്കട്ടില്‍ ജനിച്ച ഇദ്ദേഹം പാറയില്‍ എല്‍ പി സ്‌കൂള്‍, വട്ടോളി സംസ്‌കൃതം സ്‌കൂള്‍, ഫറോഖ്, മടപ്പള്ളി, ബ്രണ്ണന്‍ കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

അധ്യാപകന്‍

അധ്യാപകന്‍

അധ്യാപകനായ എഴുത്തുക്കാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. സ്വന്തം നാട്ടില്‍ തന്നെയായിരുന്നു അദ്ദേഹം അധ്യാപന ജോലി ചെയ്തിരുന്നത്. വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂല്‍, കുറ്റ്യാടി ഹൈസ്‌കൂള്‍, കൂത്താളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും കോട്ടയം പായിപ്പാട് നവോദയ വിദ്യാലയം എന്നിവടങ്ങളിലും ജോലി ചെയ്തിരുന്നു.

പ്രധാന കൃതികള്‍

പ്രധാന കൃതികള്‍

കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. അക്ബര്‍, ശമീല ഫഹ്മി, അധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, ആണ്‍കുട്ടി, വടക്കു നിന്നൊരു കുടുംബ വൃത്താന്തം എന്നീവ പ്രധാനപ്പെട്ടതാണ്. മൃത്യുയോഗമാണ് അവസാനത്തേത്ത് ഇത് രോഗങ്ങളെ കുറിച്ച് മാത്രം പറയുന്നതാണ്.

English summary
specialty of Akbar kaktils story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X