വിഎസിനെ പാര്‍ട്ടി പ്രസംഗിക്കാനും സമ്മതിച്ചില്ല?
ആലപ്പുഴ: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീതകരിച്ച പ്രമേയം പരസ്യമായി വായിച്ച പിണറായി വിജയനെ അതി രൂക്ഷമായി വിമര്‍ശിച്ച വിഎസ് അച്യുതാനന്ദന് സിപിഎം സമ്മേളനത്തില്‍ പ്രസംഗിക്കാനും വിലക്കെന്ന് റിപ്പോര്‍ട്ട്. വിഎസ് എന്ത് പറയും എന്ന് ഭയന്നിട്ടാണ് ഈ വിലക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് വിഎസ് തരംതാണു എന്ന് പറഞ്ഞതിന്റെ പിറ്റേന്ന് സമ്മേളനത്തിന് പതാക ഉയര്‍ത്തിയത് വിഎസ് അച്യുതാനന്ദന് തന്നെ ആയിരുന്നു. എന്നാല്‍ അതിന് ശേഷം സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ വിഎസിനെ നേതൃത്വം അനുവദിച്ചില്ലെന്നാണ് ആക്ഷേപം.
പിണറായി വിജയന്റെ വാക്കുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു എന്നായിരുന്നു വിഎസ് പ്രമേയത്തിനോട് പ്രതികരിച്ചത്. പിണറായിയെ 'അയാള്‍' എന്നായിരുന്നു വിഎസ് സംബോധന ചെയ്ത്. ഇതെല്ലാം പാര്‍ട്ടി നേതൃത്വത്തെ വിഎസിന് പ്രസംഗ വിലക്കേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചു എന്നാണ് പറയുന്നത്.
പതാക ഉയര്‍ത്തലിന് ശേഷം ഒരു പ്രസംഗം സംസ്ഥാന സമ്മേളനങ്ങളില്‍ പതിവുള്ളതാണ്. കഴിഞ്ഞ സമ്മേളനത്തിലും വിഎസ് പ്രസംഗിച്ചിരുന്നു. ഇത്തവണ എഴുതിത്തയ്യാറാക്കിയ പ്രസംഗവുമായിട്ടാണ് വിഎസ് എത്തിയതെങ്കിലും അദ്ദേഹത്തെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല.
സമ്മേത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങിലും പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കാന്‍ എത്തിയപ്പോഴും സമ്മേള വേദിയിലും എല്ലാം വിഎസ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആരോടും അധികം സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതുപോലെ തന്നെ മറ്റ് നേതാക്കള്‍ വിഎസിനോടും അധികം സംസാരിച്ചില്ല.