പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പിലാക്കി, സര്‍ക്കാരിനെ വാനോളം പുകഴ്ത്തി ഗവര്‍ണര്‍
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിനെ വാനോളം പുകഴ്ത്തി ഗവര്‍ണര്‍. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കടന്നുപോയത് കേരളത്തിന്റെ സുവര്‍ണകാലഘട്ടമാണെന്നും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. പുതിയ പ്രഖ്യാപനങ്ങളെക്കാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കാണ് ഗവര്‍ണര്‍ പ്രധാന്യം നല്‍കിയത്.
കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം എന്നിവയാണ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളായി സര്‍ക്കാര്‍ എടുത്തുകാണിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 90 ശതമാനം പദ്ധതികളും നടപ്പിലാക്കി. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന ബഹുമതി കൈവരിക്കാനായതും ഈ കാലഘട്ടത്തിലാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

ആശ്വാസകേരളം പദ്ധതിയിലൂടെ 53,000 രോഗികള്‍ക്ക് സാന്ത്വനം നല്‍കിയെന്നും കാരുണ്യ പദ്ധതിയിലൂടെ രണ്ട് ലക്ഷം പേര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞുയെന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 12.35 ശതമാനം വരെ വളര്‍ച്ചാ നിരക്കാണ് സംസ്ഥാനം കൈവരിച്ചത്. അത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.
സ്വപ്‌നം സാക്ഷാത്കരിക്കും വരെ സര്‍ക്കാരിന് വിശ്രമമില്ലെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചത്. ബാര്‍, സോളാര്‍ വിഷയത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നയപ്രഖ്യാപനത്തിന് മുമ്പ് തന്നെ സഭ ബഹിഷ്‌കരിച്ചിരുന്നു.












Click it and Unblock the Notifications