ഡിവൈഎഫ്ഐക്കാരാണെങ്കിലെന്താ മോദിയുടെ തന്തക്ക് വിളിക്കാമോ?
തിരുവനന്തപുരം: ഡിവൈഎഫ്ഐക്കാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്തക്ക് വിളിക്കാന്‍ എന്ത് അധികാരം. മോദിയുടേത് പോകട്ടെ, ആരെയെങ്കിലും ഇത്തരത്തില്‍ അപഹസിക്കാന്‍ ആര്‍ക്കാണ് ഇന്ത്യാ മഹാരാജ്യത്ത് അധികാരമുള്ളത്.
കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആണ് നരേന്ദ്ര മോദിക്കെതിരെ ഡിവൈഎഫ്ഐ നേതാവിന്റെ രൂക്ഷമായ പദപ്രയോഗങ്ങള്‍. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ വനിത നേതാവാണ് നരേന്ദ്രമോദിയെ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിച്ചിരിക്കുന്നത്.

ഇന്ത്യ എന്നാല്‍ ഹൈന്ദവന്റെ രാഷ്ട്രമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു എന്നാണ് ആക്ഷേപം. 'അങ്ങനെ പറയാന്‍ നരേന്ദ്ര മോദിയുടെ തന്തയല്ല ഇന്ത്യ ഉണ്ടാക്കിയതെന്നും' ഡിവൈഎഫ്ഐ നേതാവ് പ്രസംഗത്തില്‍ പറയുന്നു.

തുടക്കത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വീഡിയോ പ്രചരിപ്പിച്ചത്. തുടര്‍ന്ന് യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്ത് വന്നു. നരേന്ദ്ര മോദി ഒരിടത്തും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. മാത്രമല്ല ബിജെപി അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഡിവൈഎഫ് നേതാവിനെ തെറിവിളിച്ചുകൊണ്ടിരിക്കുകയാണ് ഒരു കൂട്ടര്.
എന്തായാലും മോദി ഭക്തര്‍ വെറുതേയിരിക്കാന്‍ ഒരുക്കമല്ല. ഡിവൈഎഫ്ഐ നേതാവിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് അവര്‍.
പ്രസംഗത്തിന്റെ പേരില്‍ കുടുങ്ങിയ ഒരു നേതാവ് സിപിഎമ്മിന് തന്നെ ഉള്ളതാണ്. പഴയ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി. അണികളെ ആവേശത്തിലാക്കാന്‍ വേണ്ടി കത്തിക്കയറിയ മണിക്ക് ഒടുവില്‍ ജയിലില്‍ വരെ കിടക്കേണ്ടി വന്നു. നേരത്തെ പറഞ്ഞ പ്രസംഗത്തിന്റെ പിന്നിലെ വികാരവും അണികളെ ആവേശത്തിലാക്കുക എന്നത് തന്നെ ആയിരുന്നു.
ഇത്തരം സംഭവങ്ങളെ ഫേസ്ബുക്കില്‍ ആഘോഷിക്കുന്നതും തെറി വിളിക്കുന്നതും എന്തായാലും രണ്ട് കൂട്ടര്‍ക്കും ഗുണകരമാകില്ല. നിയമവും വ്യവസ്ഥയും ഒക്കെ ഉള്ള രാജ്യമാണല്ലോ നമ്മുടേത്. നിയമത്തിന്റെ വഴിക്ക് തന്നെ കാര്യങ്ങള്‍ പോകട്ടെ.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications