കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐക്കാരാണെങ്കിലെന്താ മോദിയുടെ തന്തക്ക് വിളിക്കാമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഡിവൈഎഫ്ഐക്കാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്തക്ക് വിളിക്കാന്‍ എന്ത് അധികാരം. മോദിയുടേത് പോകട്ടെ, ആരെയെങ്കിലും ഇത്തരത്തില്‍ അപഹസിക്കാന്‍ ആര്‍ക്കാണ് ഇന്ത്യാ മഹാരാജ്യത്ത് അധികാരമുള്ളത്.

കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആണ് നരേന്ദ്ര മോദിക്കെതിരെ ഡിവൈഎഫ്ഐ നേതാവിന്റെ രൂക്ഷമായ പദപ്രയോഗങ്ങള്‍. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ വനിത നേതാവാണ് നരേന്ദ്രമോദിയെ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിച്ചിരിക്കുന്നത്.

DYFI

ഇന്ത്യ എന്നാല്‍ ഹൈന്ദവന്റെ രാഷ്ട്രമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു എന്നാണ് ആക്ഷേപം. 'അങ്ങനെ പറയാന്‍ നരേന്ദ്ര മോദിയുടെ തന്തയല്ല ഇന്ത്യ ഉണ്ടാക്കിയതെന്നും' ഡിവൈഎഫ്‌ഐ നേതാവ് പ്രസംഗത്തില്‍ പറയുന്നു.

Narendra Modi

തുടക്കത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വീഡിയോ പ്രചരിപ്പിച്ചത്. തുടര്‍ന്ന് യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്ത് വന്നു. നരേന്ദ്ര മോദി ഒരിടത്തും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. മാത്രമല്ല ബിജെപി അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഡിവൈഎഫ് നേതാവിനെ തെറിവിളിച്ചുകൊണ്ടിരിക്കുകയാണ് ഒരു കൂട്ടര്‍.

എന്തായാലും മോദി ഭക്തര്‍ വെറുതേയിരിക്കാന്‍ ഒരുക്കമല്ല. ഡിവൈഎഫ്‌ഐ നേതാവിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് അവര്‍.

പ്രസംഗത്തിന്റെ പേരില്‍ കുടുങ്ങിയ ഒരു നേതാവ് സിപിഎമ്മിന് തന്നെ ഉള്ളതാണ്. പഴയ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി. അണികളെ ആവേശത്തിലാക്കാന്‍ വേണ്ടി കത്തിക്കയറിയ മണിക്ക് ഒടുവില്‍ ജയിലില്‍ വരെ കിടക്കേണ്ടി വന്നു. നേരത്തെ പറഞ്ഞ പ്രസംഗത്തിന്‍റെ പിന്നിലെ വികാരവും അണികളെ ആവേശത്തിലാക്കുക എന്നത് തന്നെ ആയിരുന്നു.

ഇത്തരം സംഭവങ്ങളെ ഫേസ്ബുക്കില്‍ ആഘോഷിക്കുന്നതും തെറി വിളിക്കുന്നതും എന്തായാലും രണ്ട് കൂട്ടര്‍ക്കും ഗുണകരമാകില്ല. നിയമവും വ്യവസ്ഥയും ഒക്കെ ഉള്ള രാജ്യമാണല്ലോ നമ്മുടേത്. നിയമത്തിന്‍റെ വഴിക്ക് തന്നെ കാര്യങ്ങള്‍ പോകട്ടെ.

English summary
Speech of DYFI leader using bad words against Narendra Modi viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X