ദിലീപിനു വേണ്ടി പള്ളിയിലെ പ്രാര്‍ഥന...കേട്ടതല്ല സത്യം, വൈദികനു പറയാനുള്ളത്
കൊച്ചിയിലെ സെന്റ് ആന്റണീസിലെ വൈദികനാണ് വിശദീകരണവുമായി വന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനു വേണ്ടി കൊച്ചിയിലെ പ്രധാന പള്ളികളിലൊന്നായ സെന്റ് ആന്റണീസില്‍ പ്രാര്‍ഥനയ്ക്കായി വൈദികന് ആഹ്വാനം ചെയ്തതായി വാര്‍ത്ത വന്നിരുന്നു. ജയിലിലുള്ള ദിലീപ് വിശ്വാസത്തിലേക്ക് തിരിഞ്ഞതായി സൂചിപ്പിച്ചാണ് ഫാദര്‍ ആന്‍ഡ്രൂസ് പുത്തന്‍ പുരയ്ക്കല്‍ പ്രസംഗിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്‍ഡ്രൂസ് പുത്തന്‍പുരയ്ക്കല്‍.
അതേസമയം,ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ചയാണ് ഹൈക്കോടതി വിധി പറയുന്നത്. രണ്ടു ദിവസം നീണ്ട പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. വിധി പറയുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

പേരെടുത്ത് പരാമര്‍ശിച്ചില്ല
ആരുടെയും പേരെടുത്ത് പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ആന്‍ഡ്രൂസ് പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കി. ക്രിക്കറ്റ് താരം ശ്രീശാന്ത്, നടി മോഹിനി എന്നിവരുടെ കാര്യം പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇക്കാര്യവും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല
ദിലീപിനു വേണ്ടി പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ വച്ച് വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ അതില്‍ എന്താണ് തെറ്റെന്നും കേസില്‍ ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും ആന്‍ഡ്രൂസ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

ശ്രീശാന്ത് സ്ഥിരം സന്ദര്ശകന്
സെന്റ് ആന്‍ണീസ് പള്ളിയിലെ സ്ഥിരം സന്ദര്‍ശകനാണ് ശ്രീശാന്ത്. ബിസിസിഐയുടെ വിലക്ക് ഹൈക്കോടതി നീക്കിയപ്പോഴും താരം ഇവിടെ വന്നിരുന്നു. മതംമാറിയ നടി മോഹിനി സുവിശേഷം പ്രസംഗിക്കുന്നതായും വാര്‍ത്തയുണ്ടായിരുന്നു. ജയിലിലുള്ള ദിലീപ് വിശ്വാസത്തിലേക്ക് തിരിഞ്ഞുവെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്
പ്രമാദമായ ഒരു കേസിലെ പ്രതി ജയിലില്‍ സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്.ജയിലിലെത്തിയ കന്യാസ്ത്രീയോട് താരം എല്ലാം തുറന്നു പറഞ്ഞിരുന്നു. പ്രത്യേക സാഹചര്യത്തില്‍ ജയിലിലായപ്പോള്‍ ദിലീപ് സങ്കീര്‍ത്തനം വായിക്കുന്നതു പോലെ നിങ്ങളും ഇതുപോലെയുള്ള അവസ്ഥയില്‍ വിശ്വാസം മുറുകെ പിടിക്കണമെന്നും പ്രസംഗത്തില്‍ ആന്‍ഡ്രൂസ് പുത്തന്‍പുരയ്ക്കല്‍ പ്രസംഗത്തില്‍ വിശദമാക്കിയിരുന്നു.

വിധിക്കായി കാത്തിരിക്കാം
അപരാധിയോ നിരപരാധിയോ എന്തുമാവട്ടെ നിരവധി പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. വിധി വരുന്നതു വരെ കാത്തിരുന്നേ പറ്റൂ. വൈദികന് പറഞ്ഞു.

ബൈബിള്‍ വായന
ജയിലില്‍ വച്ച് ഒഴിവുസമയങ്ങളില്‍ ദിലീപ് ബൈബിള്‍ വായിച്ച് ഇരിക്കുകയാണെന്ന് നേരത്തേ വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവയെല്ലാം കൂട്ടി വായിച്ചായിരുന്നു വൈദികന്റെ പ്രസംഗം.

പ്രമുഖര്‍ സന്ദര്‍ശിക്കാറുണ്ട്
സിനിമാമേഖലയിലുള്ളവരും മറ്റു പ്രശസ്തരും സന്ദര്‍ശിക്കുന്ന പള്ളിയാണ് സെന്റ് ആന്റണീസ് ദേവാലയം.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications