മന്ത്രിവാഹനങ്ങള്‍ക്കും വേഗപ്പൂട്ടിടണം
തിരുവനന്തപുരം:ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് എന്തായാലും വെറുതെ ഇരിക്കാന്‍ ഭാവമില്ല. സാധാരണക്കാര്‍ക്ക് മാത്രം അല്ല നിയമം ബാധകം എന്ന് ഉറപ്പിക്കാന്‍ മന്ത്രിമാര്‍ക്കെതിരെയാണ് ഇപ്പോള്‍ സിങിന്റെ രംഗ പ്രവേശനം.
മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കണം എന്ന ആവശ്യവുമായാണ് ഋഷിരാജ് സിങ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കത്തയച്ചിട്ടുണ്ട്.

മന്ത്രിമാരുടെ വാഹനങ്ങളുടെ അമിത വേഗം സംബന്ധിച്ച് നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടത്രെ. ഈ സാഹചര്യത്തില്‍ നടപടിയെടുക്കാനാവില്ലെന്നാണ് ഋഷിരാജ് സിങ് കത്തില്‍ പറയുന്നത്. എത്രയും വേഗം മന്ത്രിമാരുടെ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കണം എന്നും കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണം എന്ന നിര്‍ദ്ദേശം വലിയ വിവാദം സൃഷ്ടിച്ച ഉടനെ തന്നെയാണ് മന്ത്രിവാഹനങ്ങളുടെ അമിത വേഗത്തിനെതിരെ ഋഷിരാജ് സിങ് രംഗത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ പിടിച്ചെടുക്കാനാണ് ഋഷിരാജ് സിങ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി ഏറെ ജനപിന്തുണ നേടിയ വ്യക്തിയാണ് ഋഷിരാജ് സിങ്. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയും സ്വകാര്യ-കെഎസ്ആര്‍ടിസി ബസ്സുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയും കര്‍ശന നടപടികളെടുത്തും ഋഷിരാജ് സിങ് ഏറെ മാധ്യ ശ്രദ്ധ നേടിയിരുന്നു.












Click it and Unblock the Notifications