Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപക നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർത്ഥികളുടെ നിയമനം വേഗതയിലാക്കുക; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം; നിയമന ഉത്തരവ് നൽകിയ എൽപി, യുപി, എച്ച്എസ്എസ്ടി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ നിയമനം വേഗതയിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് ഡിവൈഎഫ്‌ഐ നിവേദനം നൽകി.നിയമന ഉത്തരവ് ലഭിച്ചെങ്കിലും സ്‌കൂളുകൾ തുറക്കാത്തത് മൂലം ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് ഉദ്യോഗാർത്ഥികളിൽ വലിയ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്,ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

 juhvuif-1613986

പുതിയ അക്കാദമിക് വർഷം സ്‌കൂളുകൾ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തദവസരത്തിൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് മുമ്പ് അധികൃതർ ഉറപ്പുനൽകിയിരുന്നുവെങ്കിലും കോവിഡ് രണ്ടാംതരംഗം സംസ്ഥാനത്ത് രൂക്ഷമായതോടെ നിയമനം അനിശ്ചിതത്വത്തിലാവുകയായിരുന്നു.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

ഈ അനിശ്ചിതത്വം എൽജിഎസ്, എൽഡിസി തുടങ്ങിയ മറ്റ് നിരവധി ലിസ്റ്റുകളിലുള്ള ഉദ്യോഗാർത്ഥികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലെ പ്രമോഷനുകൾ വിവിധ കാരണങ്ങളാൽ വൈകിയിട്ടുണ്ട്. ഈ പ്രമോഷനുകൾകൂടി റിപ്പോർട്ടുചെയ്യുവാനുള്ള നടപടി വേഗത്തിലാക്കിയാൽ എൻട്രി കേഡറിൽ ഉണ്ടാകുന്ന ഒഴിവുകളിൽ നിലവിലെ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 3 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടികൾ ദ്രുതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് നൽകിയതെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.

Recommended Video

cmsvideo
    A Vijayaraghavan talks about election chances | Oneindia Malayalam

    ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+