നിബന്ധനകള്‍ തെറ്റിച്ച് തമിഴ്നാട്, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു
തൊടുപുഴ: നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും തുറന്നു. ഷട്ടറുകള്‍ തുറക്കുന്നതിനുമുമ്പ് കേരളത്തിന് മുന്നറിയിപ്പ് നല്‍കണമെന്ന നിബന്ധന അനുസരിക്കാന്‍ ഇത്തവണയും തമിഴ്നാട് തയ്യാറായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് അണക്കെട്ടിലെ നാല് ഷട്ടറുകള്‍ അരയടിവീതം തുറന്നത്.
അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 141.77 അടിയാണ്. വൃഷ്ടി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെതുടര്‍ന്ന് 3200 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ജലനിരപ്പ് ഇനിയും വര്‍ദ്ധിച്ചാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു.

ഷട്ടറുകള്‍ തുറന്നതോടെ സെക്കന്റില്‍ 800 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. അതിനാല്‍ തന്നെ പെരിയാറിന്റെ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സീപ്പേജ് വെള്ളത്തിന്റെ അളവിലും റെക്കോര്‍ഡ് വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. മിനിറ്റില്‍ 161 ലിറ്റര്‍ വെള്ളമാണ് അണക്കെട്ടിലെ ഗ്യാലറിയിലൂടെ പുറത്തേക്ക് പോകുന്നത്. ഇങ്ങനെ പുറത്തക്ക് പോകുന്ന ജലത്തിന്റെ അളവ് കണക്കുകൂട്ടിയാണ് അണക്കെട്ടിന്റെ ബലക്ഷയം മനസിലാക്കുന്നത്. ജലനിരപ്പ് 125 അടിയായിരുന്നപ്പോള്‍ ഗ്യാലറിയിലൂടെ പുറത്തേക്ക് പോകുന്നത് 72 ലിറ്റര്‍ മാത്രമായിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications